രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു
മൂന്നാര്‍: തിങ്കളാഴ്ച മുതല്‍ നാലു റവന്യൂ ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന നാലു സംഘങ്ങള്‍ മൂന്നാറില്‍ കൈയേറ്റം നടന്നെന്നു സംശയിക്കുന്ന സ്ഥലങ്ങളിലും റിസോര്‍ട്ടുകളിലും പരിശോധന നടത്തും. ഇതിന് മുന്നോടിയായി സംഘാംഗങ്ങളുടെ യോഗം മൂന്നാറില്‍ ആരംഭിച്ചു
നാലു സംഘങ്ങളായി തിരിഞ്ഞ് ദൗത്യസേനയുടെ പ്രവര്‍ത്ത രീതിയില്‍ മാറ്റംവരുത്തുന്നതിന് മുന്നോടിയായാണ് യോഗം. നാലു സംഘങ്ങളേയും ഓരോ സബ് കലക്ടര്‍മാര്‍ നയിക്കും.
ഇവരോടൊപ്പം ഓരോ സര്‍വേ ടീമുമുണ്ടാവും. പള്ളിവാസല്‍ വില്ലേജിലെ പുലിപ്പാറ, കടുവച്ചോല പ്രദേശം, കാന്തല്ലൂര്‍ പഞ്ചായത്തിലെ കീഴാന്തൂര്‍, വട്ടവട പഞ്ചായത്തുകള്‍, പോതമേട്, ലക്ഷ്മീമേഖല, ചിന്നക്കനാല്‍ പഞ്ചായത്ത് എന്നിങ്ങനെ തിരിച്ചാണ് ഓരോ സംഘത്തിനും ചുമതല നല്‍കിയിരിക്കുന്നത്.
ഒരു റിസോര്‍ട്ടിലെ പരിശോധനയ്ക്ക് രണ്ടു ദിവസമാണനുവദിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് അഞ്ചരയ്ക്ക് സംഘാംഗങ്ങള്‍ ക്യാമ്പ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അന്നന്നത്തെ പരിശോധനയുടെ വിവരങ്ങള്‍ രേഖാമൂലം നല്‍കുകയും വേണം.
ഇതിനിടെ ടാറ്റയുടെ ദേശീയപാത കൈയേറിയുള്ള തേയിലകൃഷി പിഴുത് മാറ്റണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ ദൗത്യസംഘം തിങ്കളാഴ്ച രണ്ടാംഘട്ട നോട്ടീസ് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി അറിയിച്ചു.
കൊച്ചി-മധുര ദേശീയപാതയില്‍ പള്ളിവാസലിന് സമീപം ഒന്നര കിലോമീറ്റര്‍ ഭാഗത്തെ തേയില കൃഷി പിഴുത് മാറ്റാനാണ് നോട്ടീസ് നല്‍കുക. നേരത്തേ ഇതേ റോഡിലെ 750 മീറ്ററിലെ 2.13 ഏക്കര്‍ സ്ഥലത്തെ തേയില കൃഷി ദൗത്യസംഘം പിഴുതുമാറ്റിയിരുന്നു. ഇതിനോട് ചേര്‍ന്ന് മൂന്നാര്‍ ഭാഗത്തെ ഒന്നരകിലോമീറ്റര്‍ ദൂരത്തിലാണ് തേയില കൃഷി പിഴുതുമാറ്റാന്‍ തിങ്കളാഴ്ച നോട്ടീസ് നല്‍കുന്നത്.
ദേശീയപാത കടന്നുപോകുന്ന ഇവിടെ 30 മീറ്റര്‍ വീതിയിലാണ് നടപടി. ദേശീയപാത അധികൃതര്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനുശേഷം മൂന്നാര്‍ ടൗണ്‍ സര്‍വ്വേ നടത്തി ടാറ്റ കന്പനിയുടെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ഇതോടൊപ്പം ടാറ്റ നടത്തുന്ന ഹോം സ്റ്റേ സ്ഥാപനങ്ങളെപ്പറ്റി അന്വേഷണം നടത്താന്‍ കലക്ടര്‍ ഉത്തരവിട്ടുട്ടുണ്ട്. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് കലക്ടറും ഐ.ജി.ഋഷിരാജ് സിംഗും അറിയിച്ചു.












Click it and Unblock the Notifications