രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു
ഗുരുവായൂര്‍: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു. എല്ലാ വിശ്വാസികളേയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം നടത്തുന്നത്.
ഗുരുവായൂരിന്റെ കിഴക്കേനടയില്‍ സിപിഎം പണിത എകെജി കവാടത്തില്‍ നടന്ന ചടങ്ങില്‍ ആദ്യ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത കെ മാധവന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
തന്ത്രിമാരുടെ വിവരക്കേടിന് സമരശക്തിക്ക് മുന്നില്‍ കീഴടങ്ങേണ്ടിവരുമെന്ന് മാധവന്‍ പറഞ്ഞു. തന്ത്രിമാരുടെ നടപടികളില്‍ ലജ്ജതോന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു.
സംഘര്‍ഷസാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ പോലീസ് ക്ഷേത്രനഗരിയില്‍ സുരക്ഷാക്രമീകരണം ശക്തമാക്കി. സത്യഗ്രഹം കണക്കിലെടുത്ത് ഗുരുവായൂരില്‍ 100ലധികം പോലീസുകാരെ അയച്ചിട്ടുണ്ടെന്ന് കുന്നംകുളം ഡിവൈഎസ്‌പി ടി.പി രവീന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications