കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരില്‍ കനത്തസുരക്ഷാ സംവിധാനം

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: ഡിവൈഎഫ്‌ഐയും ബിജെപിയും നടത്തുന്ന സത്യാഗ്രഹ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ തിങ്കളാഴ്‌ച കനത്തസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി.

നിരവധി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനു പുറമേ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിത്.

എകെജി കവാടത്തിനു സമീപം രണ്‌ടാം ഗുരുവായൂര്‍ സത്യഗ്രഹം എന്ന പേരിലാണ്‌ ഡിവൈഎഫ്‌ഐ സമരം. ഇതില്‍ കലാസാഹിത്യ പ്രവര്‍ത്തകരും ആയിരം വോളണ്‌ടിയര്‍മാരും പങ്കെടുക്കുന്നുണ്‌ട്‌. ബിജെപി ജില്ലാസമിതിയുടെ നേതൃത്വത്തിലാണ്‌ വനിതാ സത്യാഗ്രഹം.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യ മുന്നേറ്റം എന്ന മുദ്രാവാക്യവുമായി കിഴക്കേ നടയില്‍ ഡിവൈഎഫ്‌ഐയും ഇതിനു മറുപടിയെന്നോണം പടിഞ്ഞാറേ നടയില്‍ ആയിരത്തഞ്ഞൂറോളം അമ്മമാരെയും കവികളേയും സിനിമാതാരങ്ങളെയും പങ്കെടുപ്പിച്ച്‌ ബിജെപിയുമാണ്‌ സമരരംഗത്തുള്ളത്‌. രണ്‌ടു സംഘടനകളും പ്രത്യേക പന്തലുകള്‍ കെട്ടിയാണ്‌ സമരത്തിന്‌ വേദിയൊരുക്കിയിരിക്കുന്നത്‌.

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യഗ്രഹം ഗുരുവായൂര്‍ സത്യഗ്രഹസമര സേനാനി കെ. മാധവന്‍ ഉദ്‌ഘാടനം ചെയ്‌തപ്പോള്‍ ബിജെപി വനിതാസത്യഗ്രഹം ചലച്ചിത്രനടി സുകുമാരിയും കെ.എല്‍. മോഹനവര്‍മയും ചേര്‍ന്നാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ബിജെപിയുടെ സമരപ്പന്തലില്‍ സുകുമാരിയെക്കൂടാതെ ചലച്ചിത്രതാരം മേനക, സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കൃഷ്‌ണദാസ്‌, സി.കെ. പത്മനാഭന്‍, ജില്ലാ പ്രസിഡന്റ്‌ ശ്രീശന്‍ അടിയാട്ട്‌, ശബരിമല തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍, എം.ടി. രമേഷ്‌, കൃഷ്‌ണഭട്ട്‌, അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരുമുണ്‌ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X