രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു
കോട്ടയം: സംസ്ഥാനത്ത് പലയിടത്തും മഴ ശക്തിപ്രാപിച്ചു. ഏറ്റവും ശക്തമായ മഴ ലഭിച്ചത് കൊല്ലത്താണ്. ഞായറാഴ്ച രാവിലെ വരെ 14 സെന്‍റിമീറ്റര്‍ മഴയാണ് കൊല്ലത്ത് രേഖപ്പെടുത്തിയത്
കാസര്‍കോട്, കുമരകം, ഇരിക്കൂര്‍, വൈക്കം(4 സെമീ), ആലുവ, കരിപ്പൂര്‍, കണ്ണൂര്‍, നെടുന്പാശേരി, തൊടുപുഴ(3 സെമീ), ആലപ്പുഴ(2), വര്‍ക്കല(1) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ലഭ്യമായ കണക്ക്. മഴ ഏറ്റവും ശ്കതമായി ലഭിക്കുന്നത് മംഗലാപുരം മുതല്‍ വടക്കോട്ട് കൊങ്കണ്‍ തീരത്താണ്.
ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. പടിഞ്ഞാറന്‍ തീരത്തു ന്യൂനമര്‍ദപാത്തിയും രൂപമെടുത്തു. ഇതിനാല്‍ സംസ്ഥാനത്ത് മഴ തുടരും.
സംസ്ഥാനത്തെ നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. കടല്‍ക്കാറ്റിനു ശക്‌തി വര്‍ധിച്ചതിനാല്‍ കടലും പ്രക്ഷുബ്ധമാണ്. കാലാവസ്ഥാ കേന്ദ്രം മല്‍സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ തകര്‍ത്തുപെയ്യുന്നുണ്ട്. ഒറീസയുടെ ചില മേഖലകള്‍ ഒഴികെ രാജ്യത്തിന്‍റെ മിക്കയിടത്തും മഴ ലഭിച്ചു. ദില്ലിയില്‍ 45 ഡിഗ്രി വരെയെത്തി ചൂട് 34-35 ഡിഗ്രിയായി കുറഞ്ഞു.












Click it and Unblock the Notifications