രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു
കൊല്ലം: മന്ദബുദ്ധിയായ യുവതിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പോലീസ് പിടിയിലായി. ശാസ്‌താംകോട്ട പള്ളിശേരിക്കര മുറിയില്‍ പുതിയവീട്ടില്‍ മാധവന്‍പിള്ളയെയാണ് ശാസ്‌താംകോട്ട പോലീസ് അറസ്റ്റുചെയ്‌തത്.
യുവതിയെ പീഡിപ്പിച്ചശേഷം ആത്മഹത്യക്കു ശ്രമിച്ച പ്രതി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പതാരത്ത് മകളുടെ വീട്ടില്‍ താമസിക്കുമ്പോഴാണ് മാധവന്‍പിള്ള സമീപവാസിയായ യുവതിയെ പീഡിപ്പിച്ചത്.
വീടിനു സമീപമുള്ള തോട്ടിന്‍കരയിലിരുന്ന യുവതിയെ ഇയാള്‍ മകളുടെ വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്‌ടുപോയി പീഡിപ്പിച്ചതായാണ് കേസ്. നാട്ടുകാര്‍ ഇയാളെ പിടികൂടിയെങ്കിലും ഓടി രക്ഷപെട്ട പ്രതി വിഷം കഴിക്കുകയായിരുന്നു.












Click it and Unblock the Notifications