Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ കുടി പനി ബാധിച്ചു മരിച്ചു. കോട്ടയത്ത് ഏഴു പേരും പത്തനംതിട്ടയില്‍ നാലു പേരും കൊല്ലത്ത് ഒരാളുമാണ്‌ ഞായറാഴ്ച മരിച്ചത്‌.

ഈ സീസണില്‍ പനിബാധിതരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു. 10,06,271 പേര്‍ക്ക് പനി ബാധിച്ചതായാണ് കണക്ക്.

കോട്ടയത്ത് പനി ബാധിച്ച 7213 പേര്‍ ഞായറാഴ്ച ചികില്‍സ തേടിയെത്തി. ഇതില്‍ 484 പേര്‍ക്ക്‌ ചിക്കുന്‍ഗുനിയ ലക്ഷണമുണ്ട്‌. ഞായറാഴ്ച വരെ ജില്ലയില്‍ 68,555 പേര്‍ക്ക്‌ പനി ബാധിച്ചിട്ടുണ്ട്‌. ഇതില്‍ 439 പേര്‍ക്ക്‌ ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം കുത്തനെ കുറഞ്ഞതായാണ്‌ ആരോഗ്യവകുപ്പിന്‍റെ കണക്ക്. ശനിയാഴ്ച 5394 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയപ്പോള്‍ ഞായറാഴ്ച 2683 പേര്‍ ചികിത്സ തേടിയതായാണ്‌ കണക്ക്‌.

ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യമായാണു പനി ബാധിച്ചവരുടെ എണ്ണത്തില്‍ ഇത്ര കുറവു രേഖപ്പെടുത്തുന്നത്‌. ചിക്കുന്‍ഗുനിയ ലക്ഷണം 28 പേരില്‍ക്കൂടി കണ്ടെത്തി. ഇതോടെ ജില്ലയില്‍ ചിക്കുന്‍ഗുനിയ ലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 694 ആയി.

എന്നാല്‍, ഈ കണക്കുകളില്‍നിന്ന്‌ ഏറെ ഉയരെയാണ്‌ യഥാര്‍ഥ വസ്‌തുതയെന്നു പനിബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യംപ് നടത്തുന്ന നാവികസേനാ സംഘത്തിന്‍റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.

മാറാടി പഞ്ചായത്തില്‍ മാത്രം ക്യാംപില്‍ എത്തിയ 250 പേര്‍ക്ക്‌ ചിക്കുന്‍ഗുനിയ ലക്ഷണം കണ്ടെത്തിയതായാണു സംഘത്തിന്‍റെ വെളിപ്പെടുത്തല്‍. മലപ്പുറം ജില്ലയില്‍ 31 പേര്‍ക്കുകൂടി ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനി - 860, മഞ്ഞപ്പിത്തം - 8, ടൈഫോയ്ഡ്‌ - 4 എന്നിങ്ങനെയാണ്‌ മറ്റു രോഗികളുടെ എണ്ണം.

കോഴിക്കോട്‌ ജില്ലയില്‍ 373 പേരെക്കൂടി പനി ബാധിച്ചു വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിക്കുന്‍ഗുനിയ ബാധിച്ച ചെമ്പുകടവു പ്രദേശത്തു കേന്ദ്രസംഘം സന്ദര്‍ശിച്ചു. ഇവിടെനിന്നു രക്‌തസാംപിളുകള്‍ ശേഖരിച്ചു.

കണ്ണൂര്‍‍ ജില്ലയില്‍ 542 പേര്‍കൂടി പുതുതായി ചികില്‍സ തേടി. ഇതോടെ ഈ മാസം ജില്ലയില്‍ 12,132 പേരാണു പനിക്കു ചികില്‍സ തേടി എത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+