രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു
തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളെജിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാരിന്റെ മെരിറ്റ് ലിസ്റ്റില്‍ നിന്ന് പ്രവേശനം നല്‍കാന്‍ ധാരണയായി.
ഇതനുസരിച്ച് സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നേടുന്നവര്‍ക്കുള്ള വാര്‍ഷിക ഫീസ് 20,000 രൂപയായിരിക്കും. ഒന്നരലക്ഷം രൂപ പലിശരഹിത നിക്ഷേപമായിരിക്കും.
മാനേജ്‌മെന്റിന് 35 ശതമാനം സീറ്റില്‍ പ്രവേശനം നല്‍കാനാണ് ധാരണയായിട്ടുള്ളത്. മാനേജ്മെന്റ് സീറ്റില്‍ നാലു ലക്ഷമാണു വാര്‍ഷിക ഫീസ്. ഇതിനു പുറമെ മൂന്നര ലക്ഷം രൂപപലിശരഹിത നിക്ഷേപമായിരിക്കും. ഇതില്‍ 20 ശതമാനം സീറ്റിലേയ്ക്ക് പ്രവേശന പരീക്ഷാ പട്ടികയില്‍ നിന്നായിരിക്കും പ്രവേശനം നല്‍കുക. ബാക്കിവരുന്ന 15-ല്‍ സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നുള്ള റാങ്ക് ജേതാക്കളേയും പ്രവേശിപ്പിക്കും.
നാല് ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. മൂന്ന് ലക്ഷം രൂപ പലിശരഹിത നിക്ഷേപമാണ്. വിദേശ ഇന്ത്യാക്കാര്‍ക്കുള്ള 15 ശതമാനം സീറ്റില്‍ ഒമ്പത് ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്.
പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ എം. വി രാഘവനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പി. ജെ. തോമസുമാണ് ഇതുസംബന്ധിച്ച ധാരണ പത്രത്തില്‍ ഒപ്പുവച്ചത്.












Click it and Unblock the Notifications