എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍
ദില്ലി: മുന്‍ മേഘാലയാ ഗവര്‍ണ്ണറും കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ എം. എം. ജേക്കബ്, മുന്‍ കേന്ദ്രമന്ത്രി ആര്‍. കെ. ധവാന്‍ എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി നിയമിച്ചു.
എം.എം. ജേക്കബിന് ജമ്മു - കശ്മീരിന്റെയും കര്‍ണ്ണാടകയുടെയും ചുമതല നല്‍കി. ധവാന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയാണ് നല്‍കിയിട്ടുള്ളത്.
കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണിക്കായിരുന്നു നേരത്തെ കര്‍ണ്ണാടകയുടെ ചുമതല. ഹിമാചല്‍ പ്രദേശിന്റെ ചുമതല കേന്ദ്ര വിനോദ സഞ്ചാര മന്ത്രി അംബികാ സോണിക്കായിരുന്നു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളാണ് ഹിമാചല്‍ പ്രദേശും ജമ്മ്ു-കശ്മീരും.












Click it and Unblock the Notifications