Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശാഭിമാനി കോഴ വിവാദം: ജയരാജന് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന്‌ നിയമസഭ പിരിഞ്ഞു.

പകര്‍ച്ചപ്പനിയെക്കുറിച്ച്‌ സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും ആരോഗ്യമന്ത്രി പി.കെ ശ്രീമതിയും നിരസിച്ചു. കൂടാതെ പ്രതിപക്ഷം ഭീതി പരത്താന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

തുടര്‍ന്ന്‌ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. സഹകരിക്കണമെന്ന്‌ സ്‌പീക്കര്‍ കെ.രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനെത്തുടര്‍ന്നാണ്‌ നിയമസഭ പിരിഞ്ഞത്‌.

പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു പ്രതിപക്ഷം ആരോപിച്ചു. രണ്‌ട്‌ ബില്ലുകള്‍ സഭ ചര്‍ച്ച ചെയ്യാതെ സബ്‌ജറ്റ്‌ കമ്മിറ്റിക്ക്‌ വിട്ടു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിസമയത്തിനിടെ വിനോദത്തിലേര്‍പ്പെടുന്നത്‌ അനുവദിക്കില്ലെന്ന് ചോദ്യോത്തര വേളയ്ക്കിടെ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു. ഇക്കാര്യം ജീവനക്കാരുടെ സംഘടനയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+