Get Updates
Get notified of breaking news, exclusive insights, and must-see stories!

തോല്‍വി 39 തവണ, 73കാരന്‍ ഇപ്പോഴും പഠിക്കുന്നു

തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കല്‍ , പകര്‍ച്ചപ്പനി തുടങ്ങിയ വിവാദങ്ങളുടെ മുറുക്കത്തില്‍ പന്ത്രണ്ടാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ആരംഭിച്ചു.

സംസ്ഥാനത്തെ പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സര്‍ക്കാരിനായെന്ന്‌ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ സഭയെ അറിയിച്ചു.

വിവാദവിഷയങ്ങള്‍ ഒട്ടേറെയുള്ളതുകൊണ്ടുത്നെ സഭയില്‍ പ്രതിപക്ഷത്തിന്‌ ആദ്യാവസാനം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ഒട്ടേറെ സാധ്യതകളുണ്ട്. മൂന്നാര്‍ നടപടിയുടെ പേരില്‍ ഭരണപക്ഷത്തുതന്നെ നിലനില്‍ക്കുന്ന ഭിന്നിപ്പ് , മുഖ്യമന്ത്രിയിക്കും സംസ്ഥാന സെക്രട്ടറിയ്ക്കും എതിരായി പാര്‍ട്ടി കൈക്കൊണ്ട് നടപടി തുടങ്ങിയവയെല്ലാം പ്രതിപക്ഷം ആയുധമാക്കാനിടയുണ്ട്.

സ്മാര്‍ട്ട്‌ സിറ്റിയും മുന്നാറും കൊണ്‌ ടുവന്ന പ്രതിച്ഛായ അവയുടെ പേരിലുണ്ടായ വിവാദങ്ങള്‍ കൊണ്ടുതന്നെ സര്‍ക്കാറിന് നഷ്ടമായിരിക്കുകയാണ്. മുഖ്യമന്ത്രിയും സിപിഐയും ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

25 ദിവസങ്ങള്‍ നീണ്‌ ടു നില്‍ക്കുന്ന സമ്മേളനം ജൂലായ്‌ 26ന്‌ സമീപിക്കും. ട്രോളിങ്‌ നിരോധനത്തില്‍ നിന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുന്നതിനും വനേതര പ്രദേശങ്ങളില്‍ വൃക്ഷം വെച്ചുപിടിപ്പിക്കല്‍ പ്രോത്സാഹിപ്പിക്കുന്ന(ഭേദഗതി)തിനുമുളള ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ജൂലായ്‌19ന്‌ 2007-08 സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ അംഗീകരിക്കും. നിയമസഭാംഗങ്ങള്‍ സഭയിലും സഭാകമ്മിറ്റികളിലും ഹജരാക്കുന്നതിന്റെ വിശദാംശങ്ങള്‍ നിയമസഭയുടെ വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്ന്‌ സ്പീക്കര്‍ പറഞ്ഞു.

2006ല്‍ വര്‍ഷം ആകെ 51 ദിവസമാണ്‌ സഭചേര്‍ന്നിരുന്നത്‌. ഈ വര്‍ഷം അതിലേറെ ദിവസങ്ങള്‍ സഭ ചേരും. നിയമനിര്‍മ്മാണങ്ങള്‍ക്കു മാത്രമായി വൈകാതെ ഒരു സഭാസമ്മേളനം കൂടിചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+