Get Updates
Get notified of breaking news, exclusive insights, and must-see stories!

തോല്‍വി 39 തവണ, 73കാരന്‍ ഇപ്പോഴും പഠിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചു. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാന്പിള്‍ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

ആലപ്പുഴ- 9, ഇടുക്കി- 8, എറണാകുളം- 6, കൊല്ലം-3, പത്തനംതിട്ടയിലും പാലക്കാട്ടും ഓരോരുത്തര്‍ക്കു വീതവുമാണ്‌ ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഈ രോഗത്തിനുള്ള മരുന്ന്‌ മാവേലി മെഡിക്കല്‍ സ്റ്റോര്‍ വഴി 50% വിലകുറച്ചു നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി സി. ദിവാകരന്‍ പറഞ്ഞു.

ഇതിനിടെ സംസ്ഥാനത്ത് പനിയെത്തുടര്‍ന്ന് 13 പേര്‍ തിങ്കളാഴ്ചയും മരിച്ചു. പത്തനംതിട്ട (അഞ്ച്‌), കോട്ടയം (നാല്‌), തിരുവനന്തപുരം (രണ്ട്‌), എറണാകുളം (ഒന്ന്‌), ആലപ്പുഴ (ഒന്ന്‌) എന്നിങ്ങനെയാണു ജില്ല തിരിച്ചുളള മരണസംഖ്യ.

ഇതോടെ പകര്‍ച്ചപ്പനി തടയാല്‍ ഫലപ്രദ നടപടികളെടുക്കുന്നതില്‍ വീഴ്ചവരുത്തിയ ദില്ലിയിലെ ദേശീയ പരാദരോഗ നിയന്ത്രണ പദ്ധതിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. പി.എല്‍ ജോഷിയെ നീക്കംചെയ്തു. കുഷ്ഠരോഗ നിവാരണത്തിന്‍റെ ചുമതലവഹിച്ചിരുന്ന ജി.പി എസ്. ധില്ലനെയാണ് തല്‍സ്ഥാനത്ത് പകരം നിയമിച്ചത്.

രാജ്യത്തു പരാദരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ മൊത്തത്തിലുള്ള മേല്‍നോട്ടവും സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസഹായം ഉറപ്പാക്കുകയുമാണു ഡയറക്ടറുടെ പ്രധാന ചുമതല. എന്നാല്‍, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചിക്കുന്‍ ഗുനിയ ആവര്‍ത്തിച്ചതില്‍ കേന്ദ്രത്തിന്‍റെ പിടിപ്പുകേടും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നാണു ജോഷിക്കെതിരെ നടപടി.

കഴിഞ്ഞ വര്‍ഷം പനിപ്പട്ടികയില്‍ ഏറെ പിന്നിലായിരുന്ന കേരളത്തില്‍നിന്നാണ്‌ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍. മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തിലേതുപോലെ സ്ഥിതി ഭീകരവുമല്ല. മുന്‍ അനുഭവമുണ്ടായിട്ടും പ്രതിരോധ പരിപാടി വേണ്ടരീതിയില്‍ നടത്തുന്നതില്‍ കേരളം പരാജയപ്പെട്ടു എന്നാണു കേന്ദ്ര വിലയിരുത്തല്‍.

സംസ്ഥാനത്ത്‌ തിങ്കളാഴ്ച 32,707 പേര്‍ക്കു പനി ബാധിച്ചതോടെ ഇതുവരെ പനിബാധിച്ചവരുടെ എണ്ണം 10,66,512 ആയി. തിങ്കളാഴ്ച മാത്രം 547 പേര്‍ ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളോടെ ചികിത്സയ്ക്കെത്തി.

തിരുവനന്തപുരം ജില്ലയില്‍ പനിബാധിതരുടെ എണ്ണം തിങ്കളാഴ്ച വീണ്ടും ഉയര്‍ന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച്‌ 5646 പേരാണു വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയത്‌. 83 പേര്‍ക്കുകൂടി തിങ്കളാഴ്ച ചിക്കുന്‍ ഗുനിയ ലക്ഷണം കണ്ടെത്തി. ജില്ലയില്‍ കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ ചിക്കുന്‍ ഗുനിയ ലക്ഷണം കണ്ടെത്തിയത്‌ 777 പേരിലാണ്‌.

കോട്ടയത്ത്‌ തിങ്കളാഴ്ച വിവിധ ആശുപത്രികളില്‍ എത്തിയത്‌ 7977 പേരാണ്‌. ഇതില്‍ 208 പേര്‍ക്കു ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുണ്ട്‌. രണ്ടുപേര്‍ക്കു ചിക്കുന്‍ ഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്‌.

കോഴിക്കോട്‌ ജില്ലയില്‍ പനിബാധിച്ച 1128 പേര്‍ തിങ്കളാഴ്ച വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെത്തി. കോടഞ്ചേരി ഭാഗത്തു പുതുതായി മൂന്നു ചിക്കുന്‍ ഗുനിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+