തോല്‍വി 39 തവണ, 73കാരന്‍ ഇപ്പോഴും പഠിക്കുന്നു
കൊച്ചി: സംസ്ഥാനത്തെ സിനിമാ നിര്‍മാണ മേഖല സ്‌തംഭിച്ചു. നിര്‍മാതാക്കളും സാങ്കേതിക വിദഗ്‌ധരും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് എട്ടു സിനിമകളുടെ ചിത്രീകരണവും അഞ്ചെണ്ണത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികളും നിര്‍ത്തിവച്ചിരിക്കുകയാണ്.
സിനിമാ നിര്‍മാണം തടസപ്പെടാന്‍ അനുവദിക്കില്ലെന്ന് നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയും സാങ്കേതിക വിദഗ്‌ധരുടെ ഫെഡറേഷനായ മാക്‌ടയും തമ്മില്‍ തിങ്കളാഴ്‌ച ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും നിര്‍മാതാക്കള്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു. മാക്‌ട ഫെഡറേഷന്‍ അധ്യക്ഷനായ സംവിധായകന്‍ വിനയന്‍ ധാരണ ലംഘിച്ചു പ്രകോപനപരമായ പരസ്യ പ്രസ്‌താവന നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
വിനയന്‍ പ്രസ്‌താവന പിന്‍വലിച്ചു മാപ്പു പറയണമെന്ന ആവശ്യം മാക്‌ടയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചൊവ്വാഴ്‌ച ചര്‍ച്ച ചെയ്യും. നിര്‍മാതാക്കളുമായി ഇനി ചര്‍ച്ചയ്‌ക്കു തയാറാകണോ എന്ന കാര്യവും യോഗം തീരുമാനിക്കും.












Click it and Unblock the Notifications