കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വി 39 തവണ, 73കാരന്‍ ഇപ്പോഴും പഠിക്കുന്നു

  • By Staff
Google Oneindia Malayalam News

കോട്ടയം: എച്ച്‌ഐവി ബാധയെത്തുടര്‍ന്ന്‌ പഠനം നിഷേധിയ്‌ക്കപ്പെട്ട പാമ്പാടിയില്‍ നിന്നുള്ള ആറ് കുട്ടികള്‍ക്ക്‌ വീണ്ടും സ്‌കൂളില്‍ പ്രവേശനം നല്‍കി.

സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന്‌ അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള ഇവര്‍ ഫാദര്‍ ടി.സി യോഹന്നാന്റെ മേല്‍നോട്ടത്തില്‍ ആശാകിരണ്‍ അനാഥാലയത്തില്‍ താമസിച്ച്‌ പഠിച്ചുവരുകയായിരുന്നു.

സന്നദ്ധസംഘടനകളില്‍ നിന്നും പൊതു പ്രവര്‍ത്തകരില്‍ നിന്നും ഒട്ടേറെ എതിര്‍പ്പുകളുണ്ടായിട്ടും ഈ കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ മറ്റു കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും സമ്മതം നല്‍കിയിരുന്നില്ല.

എന്നാല്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയും സര്‍ക്കാറും പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ്‌ കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ വീണ്ടും പ്രവേശനം ലഭിയ്‌ക്കാനുള്ള വഴിതുറന്നത്‌. അഞ്ച്‌ കുട്ടികളെയും സ്‌കൂളില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും അല്ലാത്തപക്ഷം സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ താക്കീത്‌ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക്‌ വീണ്ടും പ്രവേശനം നല്‍കിയത്‌.

ഇപ്പോള്‍ കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പഠനം തുടരുന്നതില്‍ അവര്‍ തീര്‍ത്തും ആഹ്ലാദത്തിലാണെന്നും മാര്‍ ഡയോനിസ്യൂസ്‌ ലോവര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക എല്‍സമ്മ മാണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X