Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശാഭിമാനി കോഴ വിവാദം: ജയരാജന് രൂക്ഷ വിമര്‍ശനം

ചെറുതുരുത്തി: മഹാകവി വള്ളത്തോള്‍ സ്ഥാപിച്ച കേരളകലാമണ്ഡലം, എഴുപത്തിയേഴാം വര്‍ഷത്തില്‍ സര്‍വ്വകലാശാലയായി ഉയര്‍ന്നു. ഇനിമുതല്‍ കേരളകലാമണ്ഡലം കലാസാംസ്കാരിക കല്‍പിത സര്‍വ്വകലാശാല എന്നായിരിക്കും കലാമണ്ഡലം അറിയപ്പെടുന്നത്.

ജൂണ്‍ 18 തിങ്കളാഴ്ച ആദ്യത്തെ വൈസ്ചാന്‍സലര്‍ പ്രൊഫസര്‍ ഡോക്ടര്‍ കെ.ജി. പൗലോസ്‌ സ്ഥാനമേറ്റതോടെ, കലാമണ്ഡലത്തിലെ പഴയ ഭരണസംവിധാനങ്ങളെല്ലാം ഇല്ലാതായി; കേരളകലാമണ്ഡലം ഡീംഡ്‌ യൂണിവേഴ്‌സിറ്റി ഫോര്‍ ആര്‍ട്ട്‌ ആന്‍ഡ്‌ കള്‍ച്ചര്‍ നിലവില്‍വന്നു.

വള്ളത്തോള്‍സമാധിയില്‍ നിലവിളക്കുകൊളുത്തി ഭാര്യ പ്രൊഫസര്‍ ടി.കെ. സരളയോടൊപ്പം പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ്‌ കെ.ജി. പൗലോസ്‌ കലാമണ്ഡലത്തിലെത്തിയത്‌.

പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്‌ ചെയര്‍മാനായി ദേശീയതലത്തില്‍ കലാമണ്ഡലത്തിന്‌ ഉപദേശകസമിതി നിലവില്‍വരുമെന്ന്‌ ഡോ. പൗലോസ്‌ പറഞ്ഞു. സിലബസ്‌ പരിഷ്‌കരണത്തിന്‌ വിദഗ്‌ധസമിതി തുടരും. കലാമണ്ഡലം സെക്രട്ടറി ഡോക്ടര്‍ എന്‍.ആര്‍. ഗ്രാമപ്രകാശിനെ സര്‍വ്വകലാശാലയുടെ രജിസ്ട്രാറായി നിയമിച്ചതായും അദ്ദേഹം അറിയിച്ചു.

1930 മുതല്‍ കലാമണ്ഡലത്തില്‍ നിലനിന്നിരുന്ന ഭരണസംവിധാനം ഇതോടെ ഇല്ലാതായതായി ഡോ. പൗലോസ്‌ അറിയിച്ചു. കലാമണ്ഡലം ഭരണത്തിന്‌ സര്‍ക്കാര്‍ 11 അംഗ എക്സിക്യൂട്ടീവ്‌ കൗണ്‍സിലിനെ നിയോഗിക്കും. അക്കാദമിക്‌ കൗണ്‍സിലിന്റെയും ഫാക്കല്‍റ്റികളുടെയും രൂപവല്‍ക്കരണവും ഉടനെ നടക്കും. കഥകളിയിലും മോഹിനിയാട്ടത്തിലും ബിരുദാനന്തരബിരുദ കോഴ്‌സ്‌ ഈ വര്‍ഷം തുടങ്ങും. കലാഗവേഷണത്തിന്‌ വിപുലമായ സൗകര്യമൊരുക്കും. അനധ്യാപകതസ്തികകളും സര്‍വ്വകലാശാലാരീതിയിലേക്ക്‌ മാറ്റും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+