ദേശാഭിമാനി കോഴ വിവാദം: ജയരാജന് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ ദന്തല്‍ കോളെജ് മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മില്‍ പ്രവേശനവും ഫീസും സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ ചര്‍ച്ചയിലാണ് 50:50 അനുപാതത്തില്‍ പ്രവേശനം നടത്താന്‍ ധാരണയുണ്ടായത്.
ഇതുപ്രകാരം സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്ന് 10 ശതമാനം സീറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യും. സര്‍ക്കാര്‍ സീറ്റില്‍ 20,000 രൂപയായിരിക്കും വാര്‍ഷിക ഫീസ്. മാനേജ്‌മെന്റ് സീറ്റില്‍ യഥാക്രമം രണ്ടര ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ മൂന്നര ലക്ഷവും ഫീസായി ഈടാക്കാം.
സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷവും മാനേജ്‌മെന്റ് സീറ്റിലെത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് ലക്ഷവും പലിശ രഹിത നിക്ഷേപമായി (കോഷന്‍ ഡിപ്പോസിറ്റ്) വാങ്ങാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications