അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
ദില്ലി: എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ സമന്വയമുണ്‌ടായാല്‍ ഒരു തവണ കൂടി രാഷ്‌ട്രപതിയായി മല്‍സരിക്കാന്‍ തയാറാണെന്ന് എ.പി.ജെ അബ്‌ദുള്‍ കലാം.
രാഷ്‌ട്രപതിയെ സന്ദര്‍ശിച്ചശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിച്ച ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവാണ് രാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ അറിയിച്ചത്. സ്വന്തം സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനുള്ള തീരുമാനം യുപിഎ പിന്‍വലിക്കണമെന്നും നായിഡു പറഞ്ഞു.
രാജ്യത്തെ 90 ശതമാനം ജനങ്ങളും കലാം ഒരു തവണ കൂടി രാഷ്‌ട്രപതിയാകണമെന്ന് ആഗ്രഹിക്കുന്നതായി തങ്ങള്‍ രാഷ്‌ട്രപതിയെ അറിയിച്ചതായി നായിഡു പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്‌ട് തനിക്കും നിരവധി ഈ മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്‌ടെന്ന് രാഷ്‌ട്രപതി അറിയിച്ചതായും നായിഡു വെളിപ്പെടുത്തി.
ഇതിനിടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പ്രതിഭാ പാട്ടീലിന്‍റെ നാമനിര്‍ദ്ദേശപത്രികയിലെ മൂന്നാം നിര്‍ദ്ദേശകയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി ഒപ്പിട്ടു. ഇതോടുകൂടി പ്രതിഭാ പാട്ടീലിന് പൂര്‍ണ്ണപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശകപത്രികയില്‍ ഒപ്പിട്ട മറ്റു രണ്ടുപേര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമാണ്.












Click it and Unblock the Notifications