അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
തിരുവനന്തപുരം: ബിപിഎല്‍-എപിഎല്‍ വിവേചനമില്ലാതെ തീരദേശമേഖലയിലെ മുഴുവന്‍ പേര്‍ക്കും രണ്ടാഴ്ച്ച സൗജന്യ റേഷന്‍ വിതരണം ചെയ്യാനുള്ള നിര്‍ദ്ദേശം എല്ലാ ജില്ലാകലക്ടര്‍മാര്‍ക്കും നല്‍കിയതായി മന്ത്രി കെ.പി രാജേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.
കടലോരമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ടിഎന്‍ പ്രതാപന്‍, ബാബു പ്രസാദ്, ആര്‍ ശെല്‍വരാജ് എന്നിവര്‍ അവതരിപ്പിച്ച ഉപക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഗുണ്ടാനിയമത്തിന്‍റെ അടിസ്ഥാനത്തില്‍ 25 സാമൂഹികവിരുദ്ധരെ കരുതല്‍ തടങ്കലിലാക്കിയതായി മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ വ്യക്‌തമാക്കി. നിയമം ദുരുപയോഗപ്പെടുത്തുന്നു എന്ന പരാതിയുണ്ടെങ്കില്‍ ജസ്റ്റീസ് ദിനേശന്‍റെ അധ്യക്ഷതയിലുള്ള സമിതിക്ക് മുമ്പാകെ പരാതി സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിനെ അന്താരാഷ്‌ട്ര വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും കോടിയേരി പറഞ്ഞു. നിയമസഭയില്‍ പി.ജെ.ജോസഫിന്റെ ചോദ്യത്തിനു മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഉത്തരവാദിത്വ ടൂറിസം എന്ന സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് മെഡിക്കല്‍ ടൂറിസം നടപ്പാക്കുന്നത്.
ആരോഗ്യടൂറിസത്തിന്റെ ഭാഗമായി സ്വകാര്യആശുപത്രികള്‍ക്കു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം സാധാരണക്കാരുടെ ചികിത്സാചെലവിന് മാറ്റിവയ്‌ക്കണമെന്ന് നയത്തിന്റെ ഭാഗമായി നിര്‍ദേശം നല്‍കും. ആയുര്‍വേദത്തിന്റെ വികസനവും ആരോഗ്യടൂറിസം നയത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നതായും മന്ത്രി അറിയിച്ചു.
അധ്യാപകരേയോ ജീവനക്കാരേയോ ശിക്ഷിക്കാനുള്ള ഒരു അധികാരവും പുതിയ ഭേദഗതിയിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് മന്ത്രി എംഎ ബേബി സഭയില്‍ അറിയിച്ചു. അതേസമയം വീഴ്ച്ച കണ്ടാല്‍ അത് ചൂണ്ടിക്കാട്ടാനുള്ള അവകാശമുണ്ട്. അക്കാദമിക് വിഷയങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേക അധികാരവുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications