പുണ്യാഹം ക്രിമിനല്‍ കുറ്റം: ഡിവൈഎഫ്‌ഐ
പാലക്കാട്: നിയമവിരുദ്ധമായ അയിത്താചരണത്തിന്റെ ഭാഗമാണ് പുണ്യാഹമെന്നും അതുകൊണ്ടു തന്നെ അത് ക്രിമിനല്‍ കുറ്റമാണെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍. പറഞ്ഞു.
തന്ത്രിമാര്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. നിയമങ്ങളെ കാറ്റില്‍ പറത്തി തന്ത്രിമാര്‍ നാടുഭരിക്കുന്നത് അനുവദിക്കാനാവില്ല. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരൂവായൂരിലെ പ്രശ്നം മനുഷ്യന്റെ പ്രശ്നമാണ്, ഹിന്ദുവിന്റേതല്ല. ജാതിസംഘടനകളെ കേരളത്തില്‍ നിന്നു നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ദൗത്യം ഡിവൈഎഫ്‌ഐ ഏറ്റെടുക്കും. സവര്‍ണജാതീയതയും അവര്‍ണത ജാതീയതയും ഒരേ പോലെ അപകടകരമാണെന്നും ശ്രീരാമകൃഷ്ണന്‍. പറഞ്ഞു.












Click it and Unblock the Notifications