അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
തിരുവനന്തപുരം: സംസ്ഥാനത്തു ഇരുചക്ര വാഹനയാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നത് വ്യാഴാഴ്ച മുതല്‍. രൂക്ഷമായ ക്ഷാമം കണക്കിലെടുത്താണിത്.
ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ 100 രൂപ പിഴയിടും. പിറകിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമില്ല. നഗരത്തില്‍ ബുധനാഴ്ച മുതല്‍ ഹെല്‍മറ്റ് ധരിക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദ്ദേശം.
ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും അതിന്‍റെ പേരില്‍ യാത്രക്കാരെ പീഡിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഡിഐജി. പത്മകുമാര്‍ അറിയിച്ചു. നഗരത്തില്‍ ഹെല്‍മറ്റ് ക്ഷാമം ചൊവ്വാഴ്ചയും രൂക്ഷമായിരുന്നു. 750 രൂപയാണ് കുറഞ്ഞ വില.












Click it and Unblock the Notifications