Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. എന്നാല്‍ ഇതില്‍ അടിയന്തര പ്രമേയത്തിന്‌ പ്രസക്തിയില്ലെന്നും ചര്‍ച്ച വേണ്ടെന്നും റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ മറുപടി പറഞ്ഞു.

മൂന്നാറിലെ എല്ലാ കൈയ്യേവും ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയില്‍ മാത്രം 10, 191 കൈയ്യേറ്റം ഇതിനകം ഏറ്റെടുത്തുകഴിഞ്ഞതായും മന്ത്രി സഭയെ അറിയിച്ചു.

തങ്ങളുടെ ഭരണക്കാലത്ത്‌ ഒരു സെന്റ്‌ സ്ഥലം പോലും ഒഴിപ്പിക്കാന്‍ ധൈര്യം കാണിക്കാത്തവരാണ്‌ ഇപ്പോള്‍ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വി.ഡി സതീശനാണ്‌ പ്രതിപക്ഷത്തിന്‌ വേണ്‌ടി നോട്ടീസ്‌ നല്‍കിയത്‌.

ഇതിനിടെ സംസ്ഥാനത്ത്‌ കാര്‍ഷികോല്‍പന്ന വിപണി നിയന്ത്രണ നിയമം കൊണ്ടു വരുമെന്ന്‌ കൃഷി മന്ത്രി മുല്‍ളക്കര രത്നാകരന്‍ അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലകളിലും കര്‍ഷക സംഗമം സംഘടിപ്പിക്കും. കിഴക്കന്‍ ഏറനാടന്‍ മേഖലകളില്‍ പ്രകൃതി ക്ഷോഭവും കാലവര്‍ഷകെടുതിയും മൂലം നഷ്ടമുണ്ടായവരെ സഹായിക്കാന്‍ നടപടികളെടുക്കും. പുതിയ പദ്ധതിക്ക്‌ കേന്ദ്രത്തില്‍ അപേക്ഷസമര്‍പിക്കും.

അടയ്ക്കാ കര്‍ഷകരെ സഹായിക്കാന്‍ ഹോര്‍ട്ടി കള്‍ചര്‍ മിഷന്‍ വഴി 11 കോടിയുടെ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+