അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. മൂന്നാര്‍ കൈയ്യേറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫിനു വേണ്‌ടി കോണ്‍ഗ്രസ് അംഗമായ വി.ഡി. സതീശന്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‌കിയിരുന്നു.
മൂന്നാറില്‍ സി.പി.ഐ ഓഫീസിരിക്കുന്നത് വ്യാജപട്ടയത്തിലൂടെ നേടിയ ഭൂമിയിലാണെന്നും അത് ഒഴിപ്പിക്കുന്നതിന് മന്ത്രി കെ.പി രാജേന്ദ്രന്‍ തടസം നില്‍ക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. ഒഴിപ്പിക്കലില്‍ മന്ത്രിക്ക് രഹസ്യ അജന്‍ഡയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തുടര്‍ന്ന് മന്ത്രി കെ.പി രാജേന്ദ്രന്‍ വിശദീകരണം നല്‍കി. സിപിഐ ഓഫീസ് വ്യാജപട്ടയത്തിലൂടെ നേടിയ ഭൂമിയിലാണെങ്കില്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കുമെന്ന് രാജേന്ദ്രന്‍ പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് പ്രമേയത്തിനു സ്‌പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ അതൃപ്‌തി അറിയിച്ചുകൊണ്‌ടാണ് പ്രതിപക്ഷം സഭ വിട്ടത്.












Click it and Unblock the Notifications