അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
ഡാര്‍ലിങ്ടണ്(യുകെ): കൗണ്ടി ഡര്‍ഹാമിലെ റോഡ് പൊളിഞ്ഞതിനും അവിടമാക്കെ വെളളപൊക്കമുണ്ടായതിനും ഉത്തരവാദികള്‍ ഒരു ബ്രായും ഒരു ജോടി നിക്കറുകളുമാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഡര്‍ഹാമിലെ ഡാര്‍ലിങ്‌ടണിനടുത്തുളള മിഡില്‍ടണ്‍-സെന്റ്-ജോര്‍ജിലാണ് ഈ അടിവസ്ത്രങ്ങള്‍ വിവാദം സൃഷ്ടിച്ചത്.
ബ്രായും നിക്കറും ഉപേക്ഷിക്കാനുളള എളുപ്പമാര്‍ഗ്ഗമായി ആരോ കണ്ടത് ക്ലോസറ്റാണ്. ഈ ഉടയാടകള്‍ ഫ്‌ളഷ് ചെയ്‌ത് കളഞ്ഞപ്പോള്‍ അതിന് കാരണക്കാരി കരുതി കാണില്ല തന്റെ ഈ പ്രവൃത്തി വരുത്തിവയ്ക്കാവുന്ന പ്രശ്നങ്ങള്‍.
എന്തായാലും ഈ വസ്‌തുകള്‍ ഓവുചാലില്‍ കുടുങ്ങി കിടക്കുകയും പെപ്പ് അടയുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നാണ് നോര്‍ത്തംബ്രെയ്‌ന്‍ വാട്ടര്‍ കമ്പനി പറയുന്നത്. ഉടയാടകള്‍ക്ക് പുറമേ ഗ്രീസും മറ്റു മാലിന്യങ്ങളും ഒപ്പം തകര്‍ത്തുപെയ്യുന്ന മഴയും കൂട്ടിനെത്തിയപ്പോള്‍ സഹനശേഷി നഷ്ടപ്പെട്ട പെപ്പ് പൊട്ടിത്തെറിച്ചു.
തത്‌ഫലമായി അതിനു മുകളില്‍ സ്ഥിതിചെയ്യുന്ന റോഡ് പിളര്‍ന്ന് അഴുക്ക് വെളളം അവിടമാക്കെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തുവെന്നാണ് കന്പനി വക്താവ് പറയുന്നത്. ചുറ്റുവട്ടത്തെ 20ഓളം വീടുകളില്‍ മലമൂത്രാദികള്‍ അടങ്ങിയ അഴുക്ക് വെളളം ഒഴുകിനടന്നു.
ഏകദേശം രണ്ട് മീറ്റര്‍ നീളത്തില്‍ പെപ്പ് നന്നാക്കേണ്ടി വന്നു. ഇനി 10 മീറ്ററോളം റോഡും പുനര്‍നിര്‍മ്മിക്കേണ്ടി വരുമെന്നും അഞ്ചു ദിവസത്തോളം റോഡ് അടഞ്ഞു കിടക്കുമെന്നും വക്താവ് അറിയിച്ചു. റോഡ് നന്നാക്കാന്‍ ഏകദേശം 15,000 പൗണ്ട് വേണ്ടിവരുമെന്നാണ് നോര്‍ത്തംബ്രെയ്‌ന്‍ വാട്ടറിന്റെ കണക്കുകൂട്ടല്‍.
ഒമ്പത് ഇഞ്ച് വ്യാസമുളള പെപ്പില്‍ ബ്രായും നിക്കറുകളും കുടുങ്ങികിടന്ന് വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയതാണ് പെപ്പ് പൊട്ടിത്തെറിക്കാന്‍ പ്രധാന കാരണമെന്നാണ് പെപ്പിന്റെ കേടുപാടുകള്‍ അന്വേഷിക്കാനിറങ്ങിയ ജോലിക്കാരാണ് അറിയിച്ചത്. ഈ അടിവസ്‌ത്രങ്ങള്‍ ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്യതില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് കമ്പനി വക്താവും വ്യക്തമാക്കി.
ബ്രാ, നിക്കര്‍ തുടങ്ങിയ വസ്‌തുക്കളെ വഹിക്കാനുളള തരത്തിലല്ല പെപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ക്ലോസറ്റില്‍ ഇനിയെന്തെങ്കിലും ഫ്‌ളഷ് ചെയ്യുന്നതിന് മുമ്പ് നന്നായി ആലോചിക്കണമെന്ന് പരിസരവാസികള്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്..












Click it and Unblock the Notifications