കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കലാമിന്‍റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചചെയ്യും:നായ് ഡു

  • By Staff
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്ക്‌ എ.പി.ജെ അബ്ദുള്‍ കലാമിനെ വീണ്ടും നിര്‍ദേശിച്ചുകൊണ്ടുള്ള മുന്നാം മുന്നണിയുടെ തീരുമാനം ചര്‍ച്ചചെയ്യാമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഉറപ്പ്‌ നല്‍കിയതായി തെലുങ്കുദേശം പാര്‍ട്ടി നേതാവ്‌ എം ചന്ദ്രബാബു നായ് ഡു അറിയിച്ചു.

വ്യാഴാഴ്ച രാവിലെ എ.കെ.ജി ഭവനില്‍കാരാട്ടുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു നായ് ഡു. കാരാട്ടിനൊപ്പം സീതാറാം യെച്ചൂരിയുമുണ്ടായിരുന്നു. കലാമിന്‌ രണ്ടാമതൊരു ടേം കൂടി നല്‍കാന്‍ ഇടതുപക്ഷം പിന്തുണക്കണമെന്നാണ് നായ് ഡു ആവശ്യപ്പെട്ടത്.

ചന്ദ്രബാബു നായ് ഡുവിന്‌ പുറമേ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ മുലായം സിങ്‌ യാദവ്‌, ഐഎന്‍എല്‍ഡി നേതാവ്‌ ചൗട്ടാല തുടങ്ങിയ നേതാക്കളും പ്രകാശ്‌ കാരാട്ടുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇടതുപക്ഷം പ്രതിഭ പാട്ടീലിനെ പിന്തുണക്കാന്‍ നേരത്തെ തീരുമാനിച്ചതാണെന്ന്‌ കാരാട്ട്‌ മൂന്നാം മുന്നണി നേതാക്കളെ അറിയിച്ചു. എന്നാല്‍ പുതിയൊരു നിര്‍ദേശം എന്ന നിലയില്‍ കലാമിന്റെ കാര്യം അടുത്ത്‌ ചേരുന്ന പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും ചര്‍ച്ചചെയ്യാമെന്നാണ്‌ കാരാട്ട്‌ പറഞ്ഞതെന്നാണ്‌ സൂചന.

എന്നാല്‍ ചര്‍ച്ചയെ സംബന്ധിച്ച്‌ ഇടതുനേതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല ഉച്ചതിരിഞ്ഞ് ചന്ദ്രബാബു നായ്ഡുവിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി നേതാക്കള്‍ എന്‍സിപി നേതാവ്‌ ശരദ്‌ പവാറിനെയും കാണുന്നുണ്ട്‌.

ജയസാധ്യതയുണ്ടെങ്കില്‍ മത്സരിക്കാമെന്ന്‌ കലാം മനസ്‌ തുറന്നതോടെയാണ്‌ ശെഖാവത്ത്‌-പ്രതിഭ പാട്ടീല്‍ മത്സരം എന്ന രീതിയില്‍ നിന്ന്‌ കാര്യങ്ങള്‍ക്ക് നാടകീയമായി വഴിത്തിരിവുണ്ടായത്.

പുതിയ സാഹചര്യത്തില്‍ കലാം മത്സരരംഗത്ത്‌ ഉറച്ച്‌ നിന്നാല്‍ ശെഖാവത്ത്‌ മത്സരിക്കാന്‍ തയാറാവില്ലെന്ന്‌ എന്‍ഡിഎ നേതാക്കള്‍ സൂചിപ്പിച്ചു. പ്രതിഭ പാട്ടീലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ തിരക്കിട്ട കരുനീക്കങ്ങളിലാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X