രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കലാമിന് പിന്തുണയില്ലെന്ന് സിപിഎം
ദില്ലി: എ.പി.ജെ അബ്ദുള്‍ കലാമിനെ വീണ്ടും രാഷ്ട്രപതിയാക്കണമെന്ന മൂന്നാം മുന്നണിയുടെ നിര്‍ദേശം സിപിഎം തള്ളി.
സിപിഎം പോളിറ്റ് ബ്യൂറോ ഒരു പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത് യുപിഎ സ്ഥാനാര്‍ഥിയായ പ്രതിഭ പാട്ടീലിനായിരിക്കും പാര്‍ട്ടി പിന്തുണയെന്നും സിപിഎം വ്യക്തമാക്കി.
സിപിഐക്കും ഇതേ നിലപാടാണെന്നാണ് സൂചന. ഇതോടെ കലാം വീണ്ടും രാഷ്ട്രപതിയാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
ജയസാധ്യത ഉറപ്പുണ്ടെങ്കില്‍ മാത്രമേ മത്സരിക്കൂവെന്ന് കലാം ഇന്നലെ മൂന്നാം മുന്നണി നേതാക്കളെ അറിയിച്ചിരുന്നു. കലാമിന്റെ തീരുമാനം വന്നതോടെ ചന്ദ്രബാബു നായ്ഡുവിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി നേതാക്കള്‍ കലാമിന്റെ പിന്തുണക്കായി വിവിധ കക്ഷി നേതാക്കളുമായും ചര്‍ച്ചതുടങ്ങിയിരുന്നു.
വ്യാഴാഴ്ച രാവിലെ ഈ ആവശ്യം ഉന്നയിച്ച് എകെജി ഭവനിലെത്തി മൂന്നാം മുന്നണി നേതാക്കള്‍ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുന്നാം മുന്നണിയുടെ നിര്‍ദേശം ചര്‍ച്ചചെയ്യാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉറപ്പ് നല്‍കിയെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് എം ചന്ദ്രബാബു നായ്ഡു അറിയിച്ച് ഏറെക്കഴിയും മുമ്പാണ് സിപിഎം അവരുടെ തീരുമാനം ആവര്‍ത്തിച്ച് വ്യക്തമാക്കിയത് .
എന്നാല്‍ പുതിയൊരു നിര്‍ദേശം എന്ന നിലയില്‍ കലാമിന്റെ കാര്യം അടുത്ത് ചേരുന്ന പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും ചര്‍ച്ചചെയ്യാമെന്നാണ് കാരാട്ട് പറഞ്ഞതെന്നാണ് സൂചന.
ഉച്ചയ്ക്ക് ശേഷം ചന്ദ്രബാബു നായ്ഡുവിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി നേതാക്കള്‍ എന്‍സിപി നേതാവ് ശരദ് പവാറിനെ കാണുന്നുണ്ട്.












Click it and Unblock the Notifications