പ്രതിഭാ പാട്ടീല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു
ദില്ലി: യു പി എ-ബി എസ് പി സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ പ്രതിഭാ പാട്ടീല്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു.
രാഷ്ട്രപതി ഭവനിലെത്തി പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന് രാജിക്കത്ത് നല്‍കി.
തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യത്തെ ആദ്യത്തെ വനിതാ രാഷ്ട്രപതിയാവും പ്രതിഭാ പാട്ടീല്‍. യു പി എയും ബി എസ് പിയും ഇടതുപാര്‍ട്ടികളും പിന്തുണക്കുന്ന പ്രതിഭാ പാട്ടീലിന് മതിയായ വോട്ടുകളുടെ പിന്തുണയുണ്ട്.
തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണെങ്കില്‍ വീണ്ടും മത്സരിക്കാമെന്ന് കലാം മൂന്നാം മുന്നണി നേതാക്കളെ അറിയിച്ചതിനു പിന്നാലെയാണ് പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്.












Click it and Unblock the Notifications