Get Updates
Get notified of breaking news, exclusive insights, and must-see stories!

15കാരന്‍ സിസേറിയന്‍ നടത്തിയത് അന്വേഷിയ്ക്കുന്നു

തിരുച്ചിറപ്പള്ളി(തമിഴ്നാട്): സ്വകാര്യ ആശുപത്രിയില്‍ പതിനഞ്ചുകാരന്‍ സിസേറിയന്‍ നടത്തിയതിനെപ്പറ്റി അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

മണപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്നുവെന്ന് പറയുന്ന സംഭവം സത്യമാണെങ്കില്‍ കുട്ടിയുടെ മാതാപിതാക്കളായ ഡോക്ടര്‍ ദന്പതികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന്‌ കളക്ടര്‍ ആഷിഷ്‌ വചനി അറിയിച്ചു. റവന്യു ‍ഡിവിഷണല്‍ ഓഫീസറെയാണ് അന്വേഷണത്തിന് നിയിഗിച്ചിരിക്കുന്നത്.

ലോക റെക്കോര്‍ഡ് മോഹിച്ചാണ്‌ പത്താം ക്ലാസുകാരനയാ മകനെക്കൊണ്ട്‌ ഡോക്ടര്‍ ദമ്പതികള്‍ ശസ്ത്രക്രിയ നടത്തിച്ചതെന്നാണ് പറയപ്പെടുന്നത്. മാതി സര്‍ജിക്കല്‍ ആന്‍ഡ്‌ മറ്റേണിറ്റി ആശുപത്രി നടത്തുന്ന മുരുകേശനും ഭാര്യ ഗാന്ധിമതിയുമാണു മകന്‍ ദിലീപന്‍ രാജിനു വേണ്ടി ദുര്‍ഘടമായ പരീക്ഷണം നടത്തിയത്‌.

സഹപ്രവര്‍ത്തകരുടെയും ഐഎംഎയുടെയും രൂക്ഷ വിമര്‍ശനത്തിനിരയായ ഡോക്ടര്‍ ദമ്പതികള്‍ ഇപ്പോള്‍ തുടര്‍നടപടികള്‍ ഭയന്ന് മകന്‍ ശസ്ത്രക്രിയ നടത്തിയില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്‌.

മൂന്നു മാസം മുന്പാണ് ദിലീപന്‍ ഇരുപതുകാരിയുടെ സിസേറിയന്‍ ഓപ്പറേഷന്‍ നടത്തിയത്‌. മുരുകേശന്‍ തന്നെ ഇതു സിഡിയിലാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ യോഗത്തില്‍ പ്രദര്‍ശിപ്പിയ്ക്കുകയും ലോകറിക്കാര്‍ഡിനു ശ്രമം നടത്തുകയും ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിയുകയും വിവാദമാവുകയം ചെയ്തത്.

ഉത്തരവാദിത്വമുള്ള ഒരു ഡോക്ടര്‍ രോഗിയുടെ ജീവനുപയോഗിച്ച് റിക്കാര്‍ഡിനു ശ്രമിച്ചതിനെ ഐഎംഎ ഔദ്യോഗികമായി അപലപിച്ചിരുന്നു. വൈദ്യശാസ്ത്രത്തിന്റെ മര്യാദകള്‍ക്കു നിരക്കാത്ത നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന്‌ മകന്‍ ശസ്ത്രക്രിയ കണ്ടു നില്‍ക്കുക മാത്രമേ ചെയ്തുള്ളുവെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ മുരുകേശന്‍.

മുരുകേശനും ഭാര്യയും തുടര്‍ന്നു പ്രാക്ടീസ്‌ ചെയ്യുന്നതു തടയണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+