അഭയ കേസ്: എസ്.പി കൃഷ്ണ കോട്ടയത്ത്
കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസ് അന്വേഷിക്കുന്ന സിബിഐയുടെ പുതിയ സംഘത്തിന്റെ തലവന്‍ എസ്.പി കൃഷ്‌ണ കോട്ടയത്തെത്തി.
അഭയകൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസങ്ങളില്‍ കോട്ടയത്തെ ഒരു ബാങ്കില്‍ നിന്ന് വന്‍തുക പിന്‍വലിച്ചതിനെക്കുറിച്ച്അന്വേഷിക്കുമെന്നാണ് സൂചന.
ഈ കേസ് അന്വേഷിച്ച കേരള പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ സംഘം ചോദ്യം ചെയ്യും.
ഈ കേസുമായി ബന്ധപ്പെട്ട് സിബിഐക്ക് ഏറെ നാണക്കേടുണ്ടാകുകയും കോടതി വിമര്‍ശനം നേരിടേണ്ടിവരുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഏതുവിധേനയും കേസ് തെളിയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പുതിയ സംഘത്തിനുള്ളത്.
പുതിയ സംഘത്തിലെ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇവര്‍ അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്‍റില്‍നിന്നും അഭയയുടെ മൃതദേഹം പുറത്തെടുത്ത അഗ്നിശമന സേനാ ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തിരുന്നു.
അഭയയയുടെ മരണത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ അതില്‍ വ്യാജ ഒപ്പിട്ടവിവരം സംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications