രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കലാമിന് പിന്തുണയില്ലെന്ന് സിപിഎം
തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ എന്‍ജിനീയറിംഗ്, മെഡിക്കല്‍ കോളെജുകളിലെ ഫീസ് നിരക്ക് നിശ്ചയിച്ചു.
50 ശതമാനം സീറ്റുകളിലെ പ്രവേശനം സര്‍ക്കാര്‍ തീരുമാനിയ്‌ക്കും. എന്‍ജിനീയറിംഗിന് സര്‍ക്കാര്‍ സീറ്റില്‍ 4800രൂപയാണ് വാര്‍ഷിക ഫീസ്. മാനേജ്‌മെന്റുകള്‍ക്ക് അനുവദിച്ച 35 ശതമാനം സീറ്റില്‍ 30,000രൂപയായിരിക്കും ഫീസായി ഈടാക്കുക. സര്‍ക്കാര്‍ സീറ്റില്‍ 1400രൂപയും മാനേജ്‌മെന്റ് സീറ്റില്‍ ഒരു ലക്ഷവുമാണ് പലിശ രഹിത നിക്ഷേപം.
വിദേശ മലയാളികളുടെ മക്കള്‍ക്കായി 15ശതമാനം സീറ്റ് നീക്കിവെയ്‌ക്കും. ഇതില്‍ ഒരു ലക്ഷം രൂപായാണ് ഫീസ്. ഒപ്പം പലിശരഹിത നിക്ഷേപമായും ഒരു ലക്ഷം നല്‍കണം. എല്‍ബിഎസ്, ഐഎച്ച്‌ആര്‍ഡി എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങളിലാണ് ഈ ഫീസ് ഘടന.
കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ സീറ്റില്‍ 13,000രൂപയും 35ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ നാലര ലക്ഷവും 15ശതമാനം എന്‍ആര്‍ഐ സീറ്റില്‍ ഒന്‍പത് ലക്ഷവുമാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.












Click it and Unblock the Notifications