അഭയ കേസ്: എസ്.പി കൃഷ്ണ കോട്ടയത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ആര്‍ടിഓഫീസുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആര്‍ടി ഓഫീസുകളിലെ അഴിമതി തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ലൈസന്‍സിനും രജിസ്ട്രേഷന്‍ പുതുക്കുന്നതിനും മറ്റും ഇടനിലക്കാരെ ഒഴിവാക്കുന്നതിനായും കര്‍ശന നടപടികള്‍ സ്വീകരിയ്ക്കും.
ഇത്തരം ആവശ്യങ്ങള്‍ക്കായി നേരിട്ടു ചെല്ലുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ഇക്കാര്യം നേരിട്ട് പരാതിപ്പെടാമെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നിയമത്തിന്റെ പേരില്‍ യാത്രക്കാരെ പീഡിപ്പിക്കരുതെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാക്കിയത്. മന്ത്രി വ്യക്‌തമാക്കി.












Click it and Unblock the Notifications