Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കലാമിന് പിന്തുണയില്ലെന്ന് സിപിഎം

തിരുവനന്തപുരം: മൂന്നാറിലെ പ്രത്യേക ദൗത്യ സംഘത്തിന്റെ ചുമതലയേറ്റെടുത്ത് പ്രത്യേക ഉദ്യോഗസ്ഥന്‍ കെ. സുരേഷ്‌ കുമാര്‍ വീണ്ടും മൂന്നാറില്‍.

ബുധനാഴ്ച വൈകിട്ട്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ദൗത്യ സംഘത്തിന്‍റെ ചുമതല ഏറ്റെടുത്ത് രണ്ടാംഘട്ട പ്രവര്‍ത്തനത്തിനായി സുരേഷ് കുമാര്‍ മൂന്നാറിലേയ്ക്ക് തിരിച്ചത് .

ദൗത്യ സംഘത്തിന്റെ ചുമതല ഏറ്റെടുത്ത്‌ ഒഴിപ്പിക്കല്‍ നടപടി തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

സിപിഐ ഓഫിസിന്റെ ഇടനാഴി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ മന്ത്രിസഭ ഉപസമിതി സുരേഷിനെ വിമര്‍ശിച്ചിരുന്നു. മാത്രമല്ല ആ നടപടി തെറ്റായിപ്പോയെന്നും സുരേഷിനെ താക്കീത്‌ ചെയ്‌തെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം അവധിയെടുത്തു ദില്ലിയിലേക്കുപോയി.

പിന്നീട്‌ സിപിഐ മന്ത്രിമാര്‍ നേരിട്ട്‌ ഒഴിപ്പിക്കലിനു നേതൃത്വം നല്‍കി. അതോടെ തനിക്കു ദൗത്യ സംഘത്തിന്റെ ചുമതലയുണ്ടെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കിയാലേ മൂന്നാറിലേക്കു പോകൂവെന്ന്‌ സുരേഷ്‌ കുമാറും വ്യക്തമാക്കി.

ദൗത്യ സംഘത്തിന്റെ പൂര്‍ണ ചുമതല സുരേഷിനു തന്നെയാണെന്ന്‌ കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കി. കയ്യേറ്റം പാര്‍ട്ടി ഓഫിസുകളുടേതാണെങ്കിലും നിയമപരമായ നടപടി സ്വീകരിക്കാനാണു മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്ന്‌ അറിയുന്നു.

സിപിഐയുടേയും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെയും കടുത്ത അതൃപ്തിക്ക്‌ പാത്രമായ സുരേഷ്‌ കുമാര്‍ മൂന്നാറിലേക്ക്‌ മടങ്ങിപ്പോകുമോയെന്ന കാര്യത്തില്‍ ഏറെ സന്ദേഹം ഉയര്‍ന്നിരുന്നു.

മൂന്നാറില്‍ തന്റെ അറിവില്‍ പുതിയ ദൗത്യ സംഘമില്ലെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ ദൗത്യസംഘം മേധാവി സുരേഷ്കുമാര്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയും ഉപകരണങ്ങളും ആവശ്യപ്പെട്ടിരുന്നു. അത്‌ ലഭിക്കാന്‍ രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്ന്‌ അറിയിച്ചപ്പോള്‍ മൂന്നാറില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌ സുരേഷ്കുമാര്‍ അവധിയില്‍പോയതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതിനിടെ രണ്ടാഴ്ചത്തെ ഇടവേളയ്ക്കും അനിശ്ചിതത്വത്തിനും ശേഷം മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ വ്യാഴാഴ്ച പുനരാരംഭിയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി അറിയിച്ചു.

പള്ളിവാസലില്‍ ദേശീയപാതയോരത്ത്‌ ടാറ്റാ ടീ കൃഷിചെയ്തിരിക്കുന്ന തേയിലച്ചെടികള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌ പിഴുതുമാറ്റും. നേരത്തെ പിഴുതുമാറ്റിയ ഭാഗം മുതല്‍ പള്ളിവാസല്‍ തേയില ഫാക്ടറി വരെ ഒന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള സ്ഥലമാണ്‌ ഒഴിപ്പിക്കുന്നത്‌. ഫാക്ടറി മുതല്‍ കെഡിഎച്ച്‌ വില്ലേജതിര്‍ത്തി വരെയുള്ള സര്‍വേ വ്യാഴാഴ്ച പൂര്‍ത്തിയാവും. വെള്ളിയാഴ്ച ഇവിടം ഒഴിപ്പിക്കാന്‍ നോട്ടീസ്‌ നല്‍കും.

ഏലപ്പാട്ടക്കരാര്‍ലംഘനം കണ്ടെത്തിയ കല്ലാറിലെ ഫോറസ്റ്റ്‌ ഹെവന്‍ റിസോര്‍ട്ടിനും വെള്ളിയാഴ്ച നോട്ടീസ്‌ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. മൂന്നാര്‍-പോതമേട്‌ റൂട്ടിലുള്ള കോപ്പര്‍ കാസില്‍ റിസോര്‍ട്ടിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. മൂന്നാറിലെ പ്രത്യേക റവ്യൂ ഉദ്യോഗസ്ഥസംഘമാണ് പരിശോധന നടത്തുന്നത്. ഏലമലക്കാടുകള്‍ സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചിട്ടുള്ളതായാണ്‌ പ്രാഥമികനിഗമനം. ഇതിന്റെ റിപ്പോര്‍ട്ട്‌ വെള്ളിയാഴ്ച ദൗത്യസംഘത്തിന്‌ കൈമാറും.

ചിന്നക്കനാലില്‍ ഫോര്‍ട്ട്‌ മൂന്നാര്‍ റിസോര്‍ട്ടിനെതിരെയുള്ള നടപടിയും ശനിയാഴ്ചയുണ്ടാവുമെന്ന്‌ കളക്ടര്‍ സൂചിപ്പിച്ചു. ഇവരുടെതന്നെ സൂര്യനെല്ലിയിലുള്ള കാറ്ററിങ്‌ കോളേജിനെ സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട്‌ ബുധനാഴ്ച വൈകീട്ട്‌ ദൗത്യസംഘത്തിന്‌ ലഭിച്ചു. വെള്ളിയാഴ്ച ഇതിനും നോട്ടീസ്‌ നല്‍കും.

കൈയേറ്റക്കാരെയും അവര്‍ക്ക്‌ ഒത്താശചെയ്തുകൊടുത്ത ഉദ്യോഗസ്ഥരെയും കണ്ടെത്താനുള്ള പ്രത്യേത വിജിലന്‍സ്‌ വിഭാഗം 25ന്‌ മൂന്നാറിലെത്തും. ഇവരെ സഹായിക്കാന്‍ മൂന്ന്‌ റവന്യു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+