സിപിഎം കലാമിന്‍റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചചെയ്യും:നായ് ഡു
ന്യൂയോര്‍ക്ക്: പൗരാണിക ഭാരതീയകൃതിയായ ഋഗ്വേദത്തെ ഐക്യരാഷ്ട്രസഭ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
വരുംതലമുറകള്‍ക്കായി സൂക്ഷിച്ചുവെയ്ക്കേണ്ട അമൂല്യരേഖകളുടെ പട്ടികയിലാണ് നാലായിരത്തോളം വര്‍ഷം മുമ്പ് രചിക്കപ്പെട്ട ഋഗ്വേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സിനിമ, കുടുംബരേഖകള്‍, എംബ്രോയിഡറി തുടങ്ങി 38 ഇനങ്ങളാണ് പട്ടികയില്‍ പുതിയതായി ഇടംനേടിയത്. യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്‌കോ രൂപം നല്‍കിയ ലോകത്തിന്റെ ഓര്‍മപ്പുസ്തകത്തിലാണ് അമൂല്യങ്ങളെന്നു കണക്കാക്കുന്ന ഇനങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നത്.
ലോകത്തെ ഫീച്ചര്‍ ദൈര്‍ഘ്യമുള്ള ആദ്യചലച്ചിത്രമായ ദി സ്റ്റോറി ഓഫ് ദ കെല്ലി ഗാങ്ങ്(ഓസ്ട്രേലിയ-1906, 70 മിനിറ്റായിരുന്നു ഈസിനിമയുടെ നീളം), സ്വീഡന്‍കാരനായ ആല്‍ഫ്രഡ് നോബലിന്റെ 1840 - 1900 കാലയളവിലെ കുടുംബരേഖകള്‍, ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയ്ക്കെതിരെ വര്‍ണവെറിയന്‍ ഭരണകൂടം നടത്തിയ വിചാരണരേഖകള്‍, സ്വീഡിഷ് ചലച്ചിത്രകാരനായ ഇങ്ങ്‌മര്‍ ബെര്‍ഗ്‌മാന്റെ സ്വകാര്യആര്‍ക്കൈവുകള്‍, റെഡ്ക്രോസിന്റെ 1914 - 1923 കാലത്തെ രേഖകള്‍, മധ്യകാലഘട്ടത്തിലെ ഹിയര്‍ഫോര്‍ഡ് മാപ്പ മുന്‍ഡി എന്നറിയപ്പെടുന്ന ലോകഭൂപടം ഒക്കെ പുതിയതായി ഓര്‍മപ്പുസ്തകത്തില്‍ ഇടംപിടിച്ചവയില്‍ ഉള്‍പ്പെടുന്നു.പുതിയ ഉള്‍പ്പെടുത്തലോടെ ഓര്‍മപ്പുസ്തകത്തില്‍ ഉള്‍പ്പെട്ട ഇനങ്ങളുടെ എണ്ണം 158 ആയി.
ലോകത്തെ ഡോക്യുമെന്ററി പൈതൃകം കാത്തുസൂക്ഷിക്കാന്‍ വേണ്ടി 1992-ല്‍ ആരംഭിച്ച മെമ്മറി ഓഫ് ദ വേള്‍ഡ് പ്രോഗ്രാമിന്റെ അന്താരാഷ്ട്ര ഉപദേശക സമിതിയാണ് ഓര്‍മപ്പുസ്തകത്തിലേക്ക് പുതിയ ഇനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച ഉപദേശക സമിതി ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ചേര്‍ന്നാണ് ഋഗ്വേദം ഉള്‍പ്പെടെ 38 ഇനങ്ങളെ പുതിയതായി പട്ടികയില്‍ പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.












Click it and Unblock the Notifications