ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 20,000 സ്കോളര്‍ഷിപ്പ്
അഹമ്മദാബാദ്: ഒരു ശ്‌മശാനത്തില്‍ കൂട്ടുകാരോടൊപ്പം ആത്മാക്കളുടെ സാന്നിദ്ധ്യത്തില്‍ ഒരു കപ്പ് ചായനുകര്‍ന്ന് തമാശപറഞ്ഞ്..... സാധാരണക്കാരൊക്കെ ഒട്ടൊരു ഉള്‍ഭയത്തോടെ മാത്രേ ഇത്തരം ഒരു രംഗം മനസ്സില്‍ ചിത്രീകരിയ്‌ക്കുകയുള്ളു.
എന്നാല്‍ ഈ സൗകര്യമാണ് അഹമ്മദാബാദിലെ ഒരു ഹോട്ടലിലേയ്‌ക്ക് സന്ദര്‍ശകരെ ആകര്‍ഷിയ്‌ക്കുന്നത്. ഇത് ലക്കി ഹോട്ടല്‍ - 22 ശവക്കല്ലറകള്‍ക്കുമുകളില്‍ സ്ഥിതിചെയ്യുന്ന തീര്‍ത്തും വ്യത്യസ്‌തമായ ഒരു ഹോട്ടല്‍. ശവക്കല്ലറകള്‍ക്കു മുകളിലെന്നു പറയുമ്പോള്‍ ആശ്വസിക്കരുത്. ഹോട്ടലിലെ മരംകൊണ്ടുണ്ടാക്കിയ മേശകള്‍ക്കും കസേരകള്‍ക്കുമടിയില്‍ നിങ്ങള്‍ക്ക് ഈ ശവക്കല്ലറകളെ കാണാം സ്‌പര്‍ശിയ്‌ക്കാം. പലപ്പോഴും ശവക്കല്ലറകള്‍ ചാടിക്കടന്നും കവച്ചുവെച്ചും വേണം ഇവിടത്തെ ജോലിക്കാര്‍ക്ക് തീന്‍മേശകളില്‍ വിഭവങ്ങളെത്തിക്കാന്‍.
ശ്‌മശാനത്തിലാണെങ്കിലും ലക്കി ഹോട്ടലില്‍ പ്രതിദിനം 300 പേര്‍ക്കുള്ള ഭക്ഷണം വെച്ചുവിളമ്പുന്നുണ്ട്. അതും നല്ല ഇന്ത്യന്‍ വിഭവങ്ങള്‍. ഒരു ശ്‌മശാനത്തിലിരുന്ന് ഭക്ഷണം കഴിയ്‌ക്കുകയെന്നത് തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഞാന്‍ എന്റെ പത്താമത്തെ വയസ്സുമുതല്‍ ഇവിടെനിന്നും ഭക്ഷണം കഴിയ്‌ക്കുന്നുണ്ട്. പച്ചനിറത്തിലുള്ള ഈ കല്ലറകള്‍ കാണുമ്പോള്‍ ജീവിതം എത്രയോ വിലപിടിച്ചതാണെന്നും അതിലെ ഓരോ നിമിഷവും ആസ്വദിക്കേണ്ടതാണെന്നും ഞാന്‍ ചിന്തിക്കാറുണ്ട്- ലക്കിയിലെ സ്ഥിരം കസ്റ്റമര്‍ നാല്‌പത്തിയഞ്ചുകാരനായ ഉസമാര്‍ വോറ പറയുന്നു.
.പല കലാകാരന്മാരുടെയും ടൂറിസ്റ്റുകളുടെയും സ്ഥിരം കേന്ദ്രമാണ് ലക്കി. ഇന്ത്യയിലുടനീളം പലയിടത്തും ശ്‌മശാനങ്ങള്‍ പൊളിച്ചും പുനരുദ്ധരിച്ചുമാണ് നഗരങ്ങളും മറ്റും വികസിപ്പിച്ചെടുത്തത്. എന്നാല്‍ നാല്‍പത് വര്‍ഷം മുമ്പ് ഹോട്ടല്‍ തുറക്കുമ്പോള്‍ ഇതിന്റെ ഉടമകള്‍ ഈ മുസ്ലിം ശ്‌മശാനം പൊളിയ്‌ക്കാതെതന്നെ കട നടത്താന്‍തീരുമാനിയ്‌ക്കുകയായിരുന്നു.
അതിന് പ്രത്യേക കാരണവുമുണ്ട് ഇവിടത്തെ ശ്‌മശാനത്തില്‍ അന്തിയുറങ്ങുന്നവര്‍ വെറും സാധാരണക്കാരല്ല. സൂഫി കവികളെയും മുഗള്‍ ഭരണകാലത്ത് ജീവിച്ചിരന്ന മുസ്ലിം വിശുദ്ധരെയുമാണിവിടെ അടക്കിയിരിക്കുന്നത്. ഇത്തരമൊരു ശ്‌മശാനത്തെയും പരിപാലിച്ചുകൊണ്ട് ഹോട്ടല്‍നടത്തുന്നത് ഒരു ഹിന്ദുമതക്കാരനാണെന്നറിയുമ്പോള്‍ ചിലരുടെയെങ്കിലും നെറ്റി ചുളിയും.
ഇനിയുമുണ്ട് ലക്കിയ്ക്ക് പ്രത്യേകതകള്‍. ഹോട്ടലിന്റെ ചുമരുകള്‍ പെയിന്റ് ചെയ്‌തിരിക്കുന്നത് ഇവിടത്തെ സ്ഥിരം സന്ദര്‍ശകനും പ്രശസ്‌ത ചിത്രകാരനുമായ മെഖ്‌ബൂല്‍ ഫിദാ ഹുസൈനാണ്. കാലത്ത് ഈ കല്ലറകളെല്ലാം തുടച്ച് വൃത്തിയാക്കി പനിനീര്‍പ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചൊരുക്കുന്നതോടെയാണ് ലക്കി ഹോട്ടലിന്റെ ഓരോ ദിവസവും ആരംഭിയ്‌ക്കുന്നത്.
ഈ ശ്‌മശാനത്തെയും ഇവിടെ അടക്കം ചെയ്‌തവരെയും കുറിച്ചോര്‍ച്ച് ഞാന്‍ ആശങ്കപ്പെടാറില്ല. എനിയ്‌ക്കും ഇവിടെ വരുന്ന ഓരോരുത്തര്‍ക്കും ഭാഗ്യമല്ലാതെ ഇതുകൊണ്ട് മറ്റൊരു ശല്യവും ഇതേവരെ ഉണ്ടായിട്ടില്ല. എത്രയോ പേര്‍ എന്നോട് ഇവ പൊളിച്ചുകളഞ്ഞ് കടയ്‌ക്ക് സൗകര്യം കൂട്ടാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴുള്ളതുകൊണ്ടുതന്നെ ഞാന്‍ സംതൃപ്‌തനാണ്- ലക്കിയുടെ ഉടമസ്ഥന്‍ കൃഷ്‌ണ കുട്ടി പറയുന്നു. പ്രതിദിനം 90 പച്ചക്കറി വിഭവങ്ങളാണ് ഇവിടെ പാകം ചെയ്യുന്നത്. എന്നാല്‍ ലക്കിയുടെ പേര് കിടക്കുന്നത് ഇവിടത്തെ ചായയിലും ബട്ടര്‍ ബണ്ണിലുമാണ്.












Click it and Unblock the Notifications