ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 20,000 സ്കോളര്‍ഷിപ്പ്
ദില്ലി: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ 20,000 സ്കോളര്‍ഷിപ്പുകള്‍ നല്‍കാനുള്ള പദ്ധതിക്കു അംഗീകാരമായി. കേന്ദ്ര മന്ത്രിസഭയുടെ സാന്പത്തികകാര്യ സമിതിയാണ് പദ്ധതിയ്ക്ക് അനുമതി നല‍്കിയത്.
30% സ്കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കാണ്. മെയിന്‍്റ്റനന്‍സ് അലവന്‍സും കോഴ്സ് ഫീയും ഉള്‍പെടെ കാല്‍ലക്ഷത്തോളം രൂപ സ്കോളര്‍ഷിപ്പായി ലഭിക്കും.
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രഫഷനല്‍/ സാങ്കേതിക കോഴ്സുകളില്‍ ബിരുദ, ബിരുദാനന്തര തലത്തില്‍ പಠിക്കുന്നവര്‍ക്കാണ് അര്‍ഹത. മെറിറ്റിന്‍റെയും കുടുംബത്തിന്‍റെ കുറഞ്ഞ വരുമാനത്തിന്‍റെയും അടിസ്ഥാനത്തിലാണ് അര്‍ഹത നിഞ്ചയിക്കുക.
ഐഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളില്‍ പಠിക്കുന്ന നിര്‍ധന ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ മൊത്തം ഫീസ് സ്കോളര്‍ഷിപ് വഴി തിരിച്ചുനല്‍കും. പതിനൊന്നാം പദ്ധതിയില്‍ 761.69 കോടി രൂപയാണ് ഈ പദ്ധതിക്കു ചെലവഴിക്കുക.
സ്കോളര്‍ഷിപ് തുകയെക്കാള്‍ കൂടുതലായാല്‍ പോലും മൊത്തം ഫീസും തിരിച്ചുനല്‍കുമെന്നു സമിതിയുടെ തീരുമാനങ്ങള്‍ അറിയിച്ച ധനമന്ത്രി പി. ചിദംബരം പറഞ്ഞു.












Click it and Unblock the Notifications