Get Updates
Get notified of breaking news, exclusive insights, and must-see stories!

അധോലോകം ഹിജഡകളെ ഏജന്‍റുകളാക്കുന്നു

സൂറത്ത്‌: ഗുജറാത്തിലെ അധോലോക ശക്തികള്‍ ഹിജഡകളെ ഏജന്‍റുമാരായി ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.

കവര്‍ച്ചകള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കുമായാണ് മുംബൈയില്‍ നിന്നുള്ള ഹിജഡകളെ ഉപയോഗപ്പെടുത്തുന്നതെന്നാണ് വിവരം.

ഒളിവില്‍ ക്കഴിയുന്ന കുറ്റവാളികള്‍ക്കിടയില്‍പ്പോലും സന്ദേശങ്ങള്‍ കൈമാറാനായി ഹിജഡകളെ ഉപയോഗപ്പെടുത്തുന്നതായി സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന്‌ ഇവരുടെ നീക്കങ്ങള്‍ പോലീസ്‌ നിരീക്ഷിക്കുന്നുണ്ട്‌.

മോഷണമുതലുകള്‍ ഗുജറാത്തില്‍ നിന്ന്‌ മുംബൈയില്‍ എത്തിക്കുന്നതിനും മുംബൈയില്‍ നിന്ന്‌ ലഹരിപദാര്‍ഥങ്ങള്‍ ഗുജറാത്തില്‍ എത്തിക്കുന്നതിനും ഹിജഡകളെ ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ട്‌.

വിലകൂടിയ മൊബൈലുകളുമായി ഹിജഡ വിഭാഗക്കാര്‍ പ്രത്യക്ഷപ്പെടുന്നതാണ്‌ സംശയങ്ങള്‍ ശക്തിപ്പെടുത്തിയത്. പോലീസിന്റെ നീക്കങ്ങള്‍ അടുത്തറിയുന്നതിന്‌ ഇവര്‍ക്കുള്ള കഴിവ്‌ കവര്‍ച്ച സംഘങ്ങള്‍ക്ക്‌ തുണയാവുകയും ചെയ്യുന്നു.

ഹിജഡകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസും പ്രതികരിക്കാന്‍ പൊതുജനവും മടിക്കുന്നതുകൊണ്ടുതന്നെ അധോലോകത്തിന്‌ ഇവരെ ഉപയോഗിക്കുക എളുപ്പാമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+