ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 20,000 സ്കോളര്‍ഷിപ്പ്
തൊടുപുഴ: ഇടുക്കി ജില്ലയിലെ ചുരുളിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേരെ കാണാതായി. വെളളിയാഴ്ച രാവിലെയാണ് സംഭവം.
കാഞ്ചിയാറിനടുത്ത് ശക്തമായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മൂലമറ്റത്തെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ മണ്ണിനടിയില്‍പ്പെട്ട ഒരു കുടുംബത്തിലെ മൂന്നംഗങ്ങളെ രക്ഷപ്പെടുത്തി.
ഇടുക്കി ജില്ലയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടാനും മണ്ണിടിച്ചിലുണ്ടാകാനുമുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
അതേസമയം കോട്ടയം ജില്ലയില്‍ രാവിലെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറിലെ ചില ഭാഗങ്ങള്‍ കരകവിഞ്ഞു. മഴയെത്തുടര്‍ന്ന് പാലായില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കി.
പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടു. പമ്പാ നദി കരകവിഞ്ഞ് ശബരിമലയിലെ പമ്പാ മണപ്പുറത്തെ കടകളില്‍ വെള്ളം കയറി. കണമല, കോസ്‌വേ മുങ്ങിയതിനാല്‍ പമ്പ- എരുമേലി റൂട്ടില്‍ ഗതാഗതം മുടങ്ങി.












Click it and Unblock the Notifications