Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 20,000 സ്കോളര്‍ഷിപ്പ്

തൊടുപുഴ: സംസ്ഥാനത്ത്‌ കാലവര്‍ഷം ശക്‌തിപ്രാപിച്ചു. ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. മൂന്ന്‌ ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നെടുങ്കണ്ടത്ത്‌ 10 വീടുകള്‍ പൂര്‍ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ജലനിരപ്പ്‌ ഉയര്‍ന്നതിനാല്‍ ലോവര്‍ പെരിയാര്‍ അണക്കെട്ടിന്‍റെ മൂന്ന്‌ ഷട്ടറുകള്‍ തുറന്നു. കല്ലാര്‍ക്കുറ്റി അണക്കെട്ടിന്‍റെയും രണ്ട്‌ ഷട്ടറുകള്‍ തുറന്നു. തൊടുപുഴ മലങ്കര അണക്കെട്ടിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഏത്‌ നിമിഷവും ഷട്ടര്‍ തുറന്നേക്കാം.

പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ദേശീയ പാതയില്‍ നേര്യമംഗലം മുതല്‍ ഇരുന്പുപാലം വരെയുള്ള പ്രദേശത്ത്‌ പലസ്ഥലങ്ങളിലും മണ്ണിടിഞ്ഞ്‌ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

എല്ലാ ജില്ലകളിലും കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നു തുടങ്ങി. പലയിടത്തും മരങ്ങള്‍ വീണതും നദികള്‍ കരകവിഞ്ഞൊഴുക്കിയതും ഗതാഗതം തടസപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+