Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃഭൂമി ഓഫീസ് കത്തിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പേരാന്പ്രയിലുള്ള ഹൈസ്‌കൂള്‍ റോഡിലെ മാതൃഭൂമി ഓഫീസിന്‌ ബുധനാഴ്ച തീവെച്ച സംഭവത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊണ്ടുന്ന അടിയന്തിരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്‌ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. മാതൃഭൂമി ലേഖകന്‌ ഭീഷണിയുണ്ടായിട്ടും പോലീസ്‌ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആക്രമണമുണ്ടാകുന്പോള്‍ പോലീസ്‌ മാറിനില്‍ക്കുകയായിരുന്നു. ഒരു പ്രതിയെ പോലും പിടികൂടാന്‍ പോലീസ്‌ കഴിഞ്ഞില്ല. എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുന്ന ഫാസിസ്റ്റ്‌ നയമാണ്‌ സര്‍ക്കാരിന്റേത്‌- അദ്ദേഹം ആരോപിച്ചു.

പോലീസ്‌-ഭരണമുന്നണി ഗൂഢാലോചനയാണ്‌ മാതൃഭൂമി ഓഫീസ്‌ കത്തിച്ചതിന്‌ പിന്നിലെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

മാതൃഭൂമി മാനേജ്‌ മെന്റിനെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും പാര്‍ട്ടി ചാനലിലും നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ വ്യാഴാഴ്ചത്തെ സംഭവമെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു

മാധ്യമങ്ങള്‍ വാര്‍ത്തകൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സഭയെ അറിയിച്ചു.

സംഭവത്തെക്കുറിച്ച്‌ ഫോറന്‍സിക്‌ പരിശോധന ഉള്‍പ്പടെ വിശദമായ അന്വേഷണം നടന്നുവരുകയാണ്. പത്രസ്ഥാപനങ്ങള്‍ക്ക്‌ നേരെയുള്ള ആക്രമണം ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല. സംഭവത്തില്‍ എഎസ്‌ഐയെ സസ്‌പെന്‍ഡ്‌ ചെയ്യും-അദ്ദേഹം അറിയിച്ചു

ആഭ്യന്തരമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തിര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ്‌ പ്രതിപക്ഷം സഊ വിട്ടിറങ്ങിയത്.

പേരാമ്പ്ര ഹൈസ്കൂള്‍ റോഡിലെ മാതൃഭൂമി ഓഫീസിന്‌ ബുധനാഴ്ച രാത്രിയിലാണ് അജ്ഞാതര്‍ തീവെച്ചത്. ഓഫീസിലെ കമ്പ്യൂട്ടര്‍, കസേരകള്‍, അലമാര എന്നിവ കത്തി നശിച്ചു.

ജൂണ്‍ 19ന്‌ പിണറായി പക്ഷം ഡി.വൈ.എഫ്‌.ഐ. പിടിക്കുന്നു എന്ന തലക്കെട്ടില്‍ ചക്കിട്ടപ്പാറയില്‍ നിന്നുള്ള വാര്‍ത്ത മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ ലേഖകന്‍ കെ.ടി. ചന്ദ്രനു നേരെ ഭീഷണിയുമുണ്ടായി.

ബുധനാഴ്ച രാത്രി ഒന്‍പത്‌ മണിയോടെ ലേഖകന്റെ വീട്ടിലേക്ക്‌ അജ്ഞാതനായ ഒരാള്‍ ഫോണ്‍ ചെയ്ത്‌ ഓഫീസ്‌ തകര്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ്‌ നല്‍കി. പോലീസിന്‌ വിവരം നല്‍കിയെങ്കിലും പോലീസ്‌ ഇല്ലാത്ത സമയത്താണ്‌ അക്രമം നടന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+