വര്‍ഗീസ് വധം: കുറ്റപത്രം നല്‍കുന്നത് തടഞ്ഞു
കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മൂന്നാം പ്രതിയായ മുന്‍ ഡിജിപി പി. വിജയന് കുറ്റപത്രം നല്‍കാനുള്ള പ്രത്യേക കോടതിയുടെ തീരുമാനം ഹൈക്കോടതി തടഞ്ഞു.
ഒരാഴ്‌ചത്തേയ്‌ക്കാണ് ഹൈക്കോടതി ഉത്തരവിന് നിലനില്‍ക്കുക. കുറ്റപത്രം നല്‍കാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍പി.ജി സമ്പി കോടതിയെ ബോധിപ്പിച്ചു.
കുറ്റവിമുക്തനാക്കണമെന്ന തന്റെ ആവശ്യം നിരസിച്ച സിബിഐ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് വിജയന്‍ ഹൈക്കോടതിയെ സമീപിച്ചത്.
തിങ്കളാഴ്‌ചയാണ് കേസിലെ പ്രതികളായ വിജയനും ഐജി കെ.ലക്ഷ്‌മണയ്‌ക്കും കുറ്റപത്രം നല്‍കാന്‍ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications