പോസ്‌റ്ററില്‍ സോണിയ ദുര്‍ഗ്ഗാ ദേവി
കേപ് കാനവറല്‍(അമേരിക്ക): പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ബഹിരാകാശ യാത്രിക സുനിത വില്യംസിനെയും ആറു സഹയാത്രികളെയും തിരിച്ചുകൊണ്ടുവരുന്ന അറ്റ്‌ലാന്റിസ് ബഹിരാകാശ വാഹനത്തിന് വ്യാഴാഴ്ച ഭൂമിയിലിറങ്ങാന്‍ കഴിഞ്ഞില്ല.
വെള്ളിയാഴ്ച തിരിച്ചിറങ്ങുന്നതിനായി വാഹനത്തിന് നാസ നാലവസരം കൂടി നല്‍കും.11.46നും 1.21നും കെന്നഡിയിലും 2.51നും 4.26നും കലിഫോര്‍ണിയയിലെ എഡ്വേഡ്സ് വ്യോമതാവളത്തിലും.
കാലാവസ്ഥയ്ക്കൊപ്പം ഷട്ടിലിന്റെ താപകവചത്തിന് വിക്ഷേപണ സമയത്തുണ്ടായ ചെറിയ വിള്ളലും നേരിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്‌തിരുന്ന സമയത്തു വാഹനത്തിന്‍റെ ഫ്ലൈറ്റ് എന്‍ജിനീയര്‍ ഡാനി ഒലിവാസ് ബഹിരാകാശ നടത്തത്തിനിടെ മെഡിക്കല്‍ സ്റ്റാപ്ലര്‍ ഉപയോഗിച്ച് ഈ തകരാര്‍ ഒരുവിധം പരിഹരിച്ചിരുന്നു.
വാഹനത്തിന്‍റെ വാല്‍ഭാഗത്തു താപകവചത്തിലെ വിള്ളലിനടിയിലുള്ള ലോഹഭാഗം ഭൗമാന്തരീക്ഷത്തിലേക്കു കടക്കുന്പോഴുള്ള ഘര്‍ഷണം സൃഷ്ടിക്കുന്ന അതിതാപത്തില്‍ പ്രതീക്ഷിച്ചതിലേറെ ചൂടാകുമെന്നു നാസ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
നാലുവര്‍ഷം മുന്‍പു സ്പേസ് ഷട്ടില്‍ കൊളംബിയ മടക്കയാത്രയ്ക്കിടെ തകര്‍ന്ന് ഇന്ത്യന്‍ വംശജയായ നാസ ശാസ്‌ത്രജ്ഞ കല്‍പന ചൗളയടക്കം ഏഴു യാത്രികര്‍ മരിക്കാനിടയാക്കിയതും താപകവചത്തിലെ വിള്ളലാണ്.
ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസടക്കം ഏഴു സഞ്ചാരികളെ വഹിച്ചുള്ള അറ്റ്‌ലാന്റിസ് വാഹനം വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.20ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ഇറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.
ഫ്ലോറിഡയില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ നാസ അറ്റ്‌ലാന്റിസിന്റെ മടക്കം ആദ്യം വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയിലേക്ക് മാറ്റി. എന്നാല്‍ മഴ തുടര്‍ന്നതുമൂലം തിരിച്ചിറക്കല്‍ വീണ്ടും വെള്ളിയാഴ്ച രാത്രിയിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.46നാണ് ഇനി അറ്റ്‌ലാന്റിസിന്റെ തിരിച്ചിറക്കം നാസ ആദ്യം നിശ്ചയിച്ചിരിക്കുന്നത്. സുനിതയെയും വഹിച്ചുള്ള അറ്റ്‌ലാന്റിസ് വാഹനം ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് തിരിച്ചത്.
ഫ്ലോറിഡയില്‍ നിന്ന് 34 നോട്ടിക്കല്‍ മെയില്‍ അകലെ വരെ കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രമേ ബഹിരാകാശവാഹനം തിരിച്ചിറക്കുകയുള്ളുവെന്ന് നാസ അധികൃതര്‍ പറഞ്ഞു. ഭ്രമണപഥത്തില്‍ ഞായറാഴ്ച വരെ തുടരാനുള്ള ഇന്ധനം അറ്റ്‌ലാന്റിസിലുണ്ട്. എന്നാല്‍ ശനിയാഴ്ചയോടെതന്നെ വാഹനം ഭൂമിയിലിറക്കാനാണ് നാസയുടെ ശ്രമം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ നിര്‍വഹണത്തിനായി 2006 ഡിസംബര്‍ 10നാണ് സുനിത ഭൂമിയില്‍ നിന്ന് തിരിച്ചത്.












Click it and Unblock the Notifications