കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടി ദമ്പതികള്‍ക്കെതിരെ ശ്രീനഗര്‍ പൊലീസ്‌

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: കൊലപാതകികള്‍ക്കും തീവ്രവാദികള്‍ക്കും പിടിച്ചുപറിക്കാര്‍ക്കുമൊപ്പം ഇനിമുതല്‍ ശ്രീനഗര്‍ പൊലീസിന്‌ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്‌. പൊതു സ്ഥലത്ത്‌ ശൃംഗരിയ്‌ക്കുന്ന കൗമാരക്കാരായ ദമ്പതികള്‍.

പാര്‍ക്കിലും റസ്റ്റോറന്റുകളിലും ഇന്റര്‍നെറ്റ്‌ കെഫെകളിലും സല്ലപിയ്‌ക്കുന്ന ജോഡികളെ കണ്‍മുന്നില്‍കണ്ടാന്‍ പൊക്കാനാണ്‌ ശ്രീനഗര്‍ പൊലീസിന്റെ പദ്ധതി. ശ്രീനഗറിലുടനീളമായി മൂന്നുദിവസത്തിനുള്ളില്‍ നടത്തിയ റെയ്‌ഡില്‍ ഇത്തരം പത്ത്‌ ദമ്പതികളെയാണ്‌ പൊലീസ്‌ പിടികൂടിയത്‌.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ശ്രീനഗറിലെ പാര്‍ക്കുകളിലും മറ്റു പൊതു സ്ഥലങ്ങള്‍ക്കും പുറമേ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൗമാരക്കാര്‍ റസ്റ്റോറന്റുകളും ഇന്റര്‍നെറ്റ്‌ കഫേകളും കൂടി താവളമാക്കാന്‍ തുടങ്ങിയതോടെ പൊലീസിന്റെ തലവേദനയും വര്‍ദ്ധിച്ചു.

ഇതിനെത്തുടര്‍ന്ന്‌ കാബിനുകള്‍ എടുത്തുമാറ്റാന്‍ റസ്‌റ്റോറന്റുകളിലും ഇന്റര്‍നെറ്റ്‌ കഫേകള്‍ക്കും പൊലീസ്‌ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ക്യാബിനുകള്‍ക്കുള്ളിലിരുന്നുള്ള ഇത്തരം സല്ലാപങ്ങള്‍ ഒഴിവാക്കാനുദ്ദേശിച്ചാണ്‌ ഈ നീക്കം.

രക്ഷിതാക്കളില്‍ നിന്നും ഇത്തരം ഒട്ടേറെ പരാതികള്‍ ഞങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞു. സ്‌കൂളിലും കോളെജിലും പോകുന്നതിന്‌ പകരം കുട്ടികള്‍ പലപ്പോഴും പാര്‍ക്കുകളിലും റസ്റ്റോറന്റുകളിലും തമ്പിടിക്കുന്നുവെന്നാണ്‌ ഭൂരിപക്ഷം പരാതികളും-മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ പര്‍വേസ്‌ അഹമ്മദ്‌ പറയുന്നു.

ഒട്ടേറെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തീര്‍ത്തും മോശമായ സാഹചര്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവരെയെല്ലാം തിരിച്ച്‌ വീട്ടിലേയ്‌ക്ക്‌ കൊണ്ടുപോകാനായി രക്ഷിതാക്കളെ അറിയിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം തുടരാന്‍തന്നെയാണ്‌ ഞങ്ങളുടെ തീരുമാനം-അദ്ദേഹം വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X