കോണ്ടത്തിനോട് ഇനിയും വിരോധം വേണോ?
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി-രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ സര്‍വ്വകലാശാല , മറ്റേതൊരു സര്‍വ്വകലാശാലയെയും അപേക്ഷിച്ച് ജെഎന്‍യുവിന്റെ അന്തരീക്ഷം വളരെ വ്യത്യസ്‌തമാണ്.
മറ്റെല്ലായിടത്തേക്കാളും സജീവമായ അക്കാദമിക് ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു. മറ്റൊരു കാര്യം കൊണ്ടും ജെഎന്‍യു വ്യത്യസ്തമാണ്. ദില്ലിയില്‍ കോണ്ടം വെന്‍ഡര്‍ മെഷിന്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളോട് ഉദാരത കാണിച്ച ആദ്യത്തെ പഠനശാലയാണ് ജെഎന്‍യു. കാമ്പസിനുള്ളിലെ വളരെ ശാന്തവും വിജനവുമായ ഒരു മൂലയിലാണ് മെഷിന്‍ സ്ഥാപിച്ചിരിക്കുന്നത്.
കടയില്‍പ്പോയി ചോദിക്കുകയെന്ന ചമ്മലൊഴിവാക്കിക്കൊണ്ട് ആര്‍ക്കും സംഗതി കൈവശപ്പെടുത്തുന്നതിന് ഏറ്റവും എളുപ്പമാര്‍ഗമാണിതെങ്കിലും ഇപ്പോഴും ആളുകളുടെ മനോഭാവം മാറിയിട്ടില്ലെന്നാണ് മെഷിന്‍ മാനേജര്‍ ഉപേന്ദ്ര പറയുന്നത്.
ഇപ്പോഴും ഭൂരിഭാഗം ആളുകളും ഇരുട്ടിന്റെ മറപറ്റിയാണ് മെഷീനടുത്തെത്തുന്നത്. മിക്കവാറും രാത്രി 11 മണികഴിഞ്ഞ്. പകല്‍സമയത്ത് ഒന്നോ രണ്ടോ പേര്‍. അതില്‍ കൂടുതല്‍ ആളുകള്‍ എത്താറില്ല. എന്നാല്‍ പ്രതിദിനം ഈ മെഷിനില്‍ നിന്നും 30 പാക്കറ്റ് കോണ്ടം ചെലവാകുന്നുണ്ട്- അദ്ദേഹം പറയുന്നു.
ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാകുമ്പോഴും കോണ്ടത്തിനോട് അത് ഉപയോഗിക്കുന്നവര്‍ക്കു തന്നെയുള്ള മനോഭാവത്തെക്കുറിച്ച് ഉപേന്ദ്ര പറയുന്നു- ഇപ്പോഴും നേരിട്ടെത്തുന്നവരൊന്നും കോണ്ടം വേണമെന്ന് നേരിട്ട് ചോദിയ്‌ക്കുന്നില്ല. പലര്‍ക്കും ഇപ്പോഴും ആവശ്യം തുറന്നു പറയാന്‍ മടിയാണ്. ബിസ്‌കറ്റ്, ചിപ്‌സ് എന്നീ വാക്കുകള്‍വരെ കോണ്ടത്തിന്റെ അപരനാമമായി ഉപയോഗിക്കുന്നുണ്ട്. വരുന്നവര്‍ ആദ്യം ആവശ്യപ്പെടുന്നത് ബിസ്‌കറ്റാണ്. പിന്നീട് എന്നെ ഒരു മൂലയിലേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി കാര്യം പറയുന്നു.
മുതിര്‍ന്നവര്‍ ഇപ്പോഴും ഇത്തരം വിഷയങ്ങള്‍ തുറന്നു പറയാന്‍ മടിയ്‌ക്കുന്നവരാണ്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ അനാവശ്യമായ മൂടുപടങ്ങള്‍ ഉപയോഗിക്കുന്നുവെന്നുമാണ് പുതിയ തലമുറയുടെ കമന്റ്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കാമ്പസിനുള്ളില്‍ ഇത്തരം ഒരു സൗകര്യം സജ്ജീകരിച്ചതില്‍ ജെഎന്‍യുവിലെ യുവാക്കളെല്ലാം സന്തോഷവാന്മാരാണ്.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നത് മധ്യപ്രദേശില്‍ വിവാദമായിരിക്കുന്ന സ്‌പന്ദിക്കുന്ന ക്രസന്റോയാണെന്നും ഉപേന്ദ്ര സാക്ഷ്യപ്പെടുത്തുന്നു. സാധാരണ കോണ്ടങ്ങളെ അപേക്ഷിച്ച് ഇവയ്‌ക്ക് വിലക്കൂടുതലാണെങ്കിലും സ്‌പന്ദിയ്‌ക്കുന്നവയാണെന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ഇവ ആവശ്യക്കാര്‍ക്കിടയില്‍ വന്‍ ഡിമാന്റാണ് ഉണ്ടാക്കുന്നത്.












Click it and Unblock the Notifications