കുട്ടി ദമ്പതികള്‍ക്കെതിരെ ശ്രീനഗര്‍ പൊലീസ്
ദില്ലി: ശസ്‌ത്രക്രിയയിലൂടെ വേര്‍പെടുത്തിയ സയാമീസ് ഇരട്ടകളായ രാമും ലക്ഷ്‌മണും ആശുപത്രി വിട്ടു.
ഒരു കരള്‍ ഉള്‍പ്പെടെ ഒന്നിലേറെ ആന്തരികാവയവങ്ങള്‍ പങ്കിട്ടുകൊണ്ട് പത്തുമാസം ജീവിച്ച ഇവരെ വേര്‍പെടുത്തിയത് റായ്‌പൂര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരാണ്. ശസ്‌ത്രക്രിയാ വിഭാഗം തവലന്‍ ഡോക്ടര്‍ എ.എസ് ശര്‍മയുടെ നേതൃത്വത്തില്‍ മെയ് 29നാണ് മെഡിക്കല്‍ കോളെജില്‍ ഇവരുടെ ശസ്‌ത്രക്രിയ നടന്നത്.
തീര്‍ത്തും ദുര്‍ഘടമായിരുന്നു ഇവരുടെ ശസ്‌ത്രക്രിയ ഞങ്ങള്‍ക്കത് തീര്‍ത്തുമൊരു വെല്ലുവിളിയായിരുന്നു. വിജയകമായിത്തന്നെ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ശ്‌ത്രക്രിയ കഴിഞ്ഞതുമുതല്‍ ഇരുവരുടെയും ശരീരത്തില്‍ പൂര്‍ണ്ണമായി സുഖം പ്രാപിയ്‌ക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്നു- ഡോക്ടര്‍ ശര്‍മ പറയുന്നു.
ഇപ്പോള്‍ കുട്ടികള്‍ തീര്‍ത്തും ആരോഗ്യവാന്മാരാണ്. അവര്‍ക്ക് തനിയെ ഇരിക്കാനും നടക്കാനും കളിക്കാനും എല്ലാ കഴിയുന്നുണ്ട്- രാമിന്റെയും ലക്ഷ്‌മണിന്റെ മാതാപിതാക്കള്‍ സന്തോഷത്തോടെ പറയുന്നു.
വീട്ടില്‍വെച്ചാണ് രാമിനും ലക്ഷ്‌മണിനും അമ്മ പ്രേംഭതി ഭായ് ജന്മം നല്‍കിയത്. പ്രസവശേഷം മാത്രമാണ് കുഞ്ഞുങ്ങള്‍ കൂടിച്ചേര്‍ന്ന നിലയിലാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിയ്‌ക്കുകയായിരുന്നു.
വേണ്ടത്രഭാരമില്ലാതിരുന്ന കുട്ടികള്‍ ആരോഗ്യം വീണ്ടെടക്കുന്നതുവരെ ശസ്‌ത്രക്രിയ നീട്ടിവെയ്‌ക്കുകയായിരുന്നു. ഈ പത്തുമാസവും കുട്ടികള്‍ ഡോക്ടര്‍മാരുടെ സംരക്ഷണയിലായിരുന്നു. രക്ഷിതാക്കള്‍ സാമ്പത്തിക ശേഷി കുറഞ്ഞവരായതിനാല്‍ ഇവരുടെ ശസ്‌ത്രക്രിയയ്‌ക്കുള്ള എല്ലാ ചെലവുകളും ആശുപത്രിതന്നെയാണ് വഹിച്ചത്. വെള്ളിയാഴ്‌ചയാണ് ഇവര്‍ ആശുപത്രിയില്‍ നിന്നും തിരിച്ചുപോയത്.












Click it and Unblock the Notifications