സോണിയയെ ദുര്‍ഗയാക്കി; ഡി.സി.സി. പ്രസിഡന്റിനെ നീക്കി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ദുര്‍ഗാ ദേവിയായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റര്‍ പതിച്ചതിന് മൊറാദാബാദ് ഡിസിസി പ്രസിഡന്റ് അജയ് സരസ്വത് സോണിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി.
പോസ്റ്റര്‍ പതിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സോണിയ സംസ്ഥാനഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് നടപടിയെന്ന് എഐസിസി ജനറല്‍സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു ചിത്രകാരന്‍ കൊണ്ടുവന്ന് ഓഫിസില്‍ സ്ഥാപിച്ചതാണു പോസ്റ്റര്‍ എന്നും ഒരു കലാരൂപമെന്ന നിലയില്‍ അത് സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെക്കുറിച്ച് അജയ് പറഞ്ഞത്.












Click it and Unblock the Notifications