Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പന്ദിക്കുന്ന ഉറകള്‍ വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി

ദില്ലി: ഹിന്ദുസ്ഥാന്‍ ലാറ്റക്സ് മധ്യപ്രദേശില്‍ പുറത്തിറക്കിയ പുതിയ ഇനം സ്പന്ദിക്കുന്ന ഗര്‍ഭനിരോധന ഉറകള്‍ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദോസാണ് ഇക്കാര്യമറിയിച്ചത്.

ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ജനപ്രിയമാക്കുന്നതിന്‍റെ ഭാഗമായി സ്വകാര്യ ഉറനിര്‍മ്മാതാക്കളോട് മത്സരിച്ച് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് വിപണിയിലെത്തിച്ചതാണ് സ്പന്ദിക്കുന്ന ഉറകളായ ക്രെസെന്‍‌ഡോ ‍’. ഇത് ബിജെപി രാഷ്ട്രീയ ആയുധമാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.

മധ്യപ്രദേശില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ്‌ അവതരിപ്പിച്ച സ്പന്ദിക്കുന്ന ഉറകളായ ക്രെസെന്‍‌ഡോ ‍’ സദാചാരത്തെ ചോദ്യം ചെയ്യുന്നവയാണെന്നും അവ പിന്‍വലിക്കണമെന്നും ആണ്‌ ബിജെപിയുടെ ആവശ്യം. എന്നാല്‍ ‘സ്പന്ദിക്കുന്ന ഉറകള്‍’ പിന്‍വലിക്കണമെന്ന ആവശ്യം ബാലിശമാണെന്ന്‌ അമ്പുമണി രാംദോസ്‌ വ്യക്തമാക്കി. ഇത്തരം നവീന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമാക്കാനാണ്‌ സര്‍ക്കാരിന്‍റെ തീരുമാനം.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്‍റെ 100 കോടിയിലേറെ ഗര്‍ഭനിരോധന ഉറകളാണ് 2006ല്‍ മാത്രം വിറ്റുപോയത്. 2008 ആകുന്പോഴെക്കും 300 കോടി ഉറകള്‍ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഗര്‍ഭനിരോധന ഉറകളുടെ പുതിയൊരു വകഭേദം മാത്രമാണ് ക്രെസെന്‍‌ഡോ ‍’. ഇന്ന് ഇന്ത്യയിലെ സ്ത്രീകളും ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതിനോട് അനുകൂല കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നു. ഇന്ത്യയില്‍ 90 ശതമാനത്തിലേറെ ലൈംഗികത്തൊഴിലാളികള്‍ ഉറകള്‍ ഉപയോഗിക്കുന്നുണ്ട്.

രാജ്യത്താകമാനം 50,000 കോണ്ടം വെന്‍ഡിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരു ലക്ഷമായി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഗര്‍ഭനിരോധന മാര്‍ഗ്ഗത്തെ ‘ലൈംഗിക കളിപ്പാട്ട’മായി ചിത്രീകരിക്കുന്നത്‌ ദുഷ്ടലാക്കോടെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനും ഇടത്‌, വലത്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സംസ്ഥാനത്ത്‌ ഇവയുടെ വിതരണം നിര്‍ത്തണമെന്നാണ്‌ ആവശ്യമെങ്കില്‍ അത്‌ പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ സംസ്ഥാനത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ വൈദ്യസമൂഹം ഗര്‍ഭനിരോധന ഉറയ്ക്കെതിരായ ‘സാദാചാരമുറവിളിയെ’ അപലപിച്ചുകൊണ്ട്‌ രംഗത്തെത്തിയിട്ടുണ്ട്. ജനനനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ ഭരണവര്‍ഗ്ഗം അനാവശ്യമായ വിവാദത്തിലാക്കുകയാണെന്നാണ്‌ വൈദ്യസമൂഹത്തിന്‍റെ കാഴ്ചപ്പാട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+