സോണിയയെ ദുര്‍ഗയാക്കി; ഡി.സി.സി. പ്രസിഡന്റിനെ നീക്കി
തിരുവനന്തപുരം: എ.കെ.ജി പഠനകേന്ദ്രം കേരള സര്‍വകലാശാലയുടെ സ്ഥലം അനധികൃതമായി കൈയേറിയെന്ന പരാതിയെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
എ.കെ.ജി സെന്റര്‍ കൈയേറിയ ഭൂമി ഒഴിപ്പിച്ച് സര്‍വകലാശാലയുടെ സ്ഥലം വീണ്ടെടുക്കണമെന്ന കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി എം.എല്‍.എ യുടെ നിവേദനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി.
മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം അദ്ദേഹം റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി സി. രഘുവാണ് കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്.
1978ല്‍ ആന്റണി മന്ത്രിസഭ 34 സെന്റ് ഭൂമിയാണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ചത്. എന്നാല്‍ എ.കെ.ജി. സെന്റര്‍ സ്ഥലം കൈയേറിയെന്ന് തുടര്‍ന്ന് പരാതിയുണ്ടായി.
സര്‍വകലാശാല അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ എട്ട് സെന്റ് ഭൂമികൂടി എ.കെ.ജി. സെന്ററിന്റെ ഭാഗമാക്കിയതായി കണ്ടെത്തിയെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേസമയം എ.കെ.ജി സെന്ററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജോസഫ് എം. പുതുശ്ശേരി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ കത്ത് സര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടുണ്ട്.റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി സര്‍ക്കാരിനും നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാലയുടെ ഭൂമി സെന്റര്‍ കയ്യേറിയെന്ന ആരോപണത്തിനു വെള്ളിയാഴ്ച നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടിയിലും പൊരുത്തക്കേടുണ്ടായിരുന്നു.
സര്‍വകലാശാലയുടെ ഭൂമിയുമായി ബന്ധപ്പെട്ട് പി.സി വിഷ്ണുനാഥിന്റെ ചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കിയ മന്ത്രി എം.എ ബേബി, ഇതു സംബന്ധിച്ചു സഭയുടെ മുന്നില്‍വച്ച കണക്കില്‍ സര്‍വകലാശാലയ്ക്ക് 79 സെന്റിന്റെ കുറവ്.
സര്‍വകലാശാലയ്ക്ക് 17.66 ഏക്കര്‍ ഭൂമിയാണുണ്ടായിരുന്നതെന്നു പറഞ്ഞ മന്ത്രി, എകെജി സെന്റര്‍ ഭൂമി കയ്യേറിയില്ലെന്നു പറഞ്ഞെങ്കിലും സര്‍വകലാശാലയുടെ പക്കല്‍ അവശേഷിക്കുന്ന ഭൂമിയുടെ അളവു പറഞ്ഞപ്പോള്‍ 16.87 ഏക്കര്‍ മാത്രമായി. 79 സെന്റ് എവിടെപ്പോയെന്നു വിശദീകരണമില്ല. ഇതിനിടെ വിവാദഭൂമി അളന്നുതിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു ജോസഫ് എം. പുതുശേരി മുഖ്യമന്ത്രിക്കു കത്ത് നല്‍കുകയായിരുന്നു.












Click it and Unblock the Notifications