Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടി ദമ്പതികള്‍ക്കെതിരെ ശ്രീനഗര്‍ പൊലീസ്‌

കൊച്ചി: നാലു കോളജുകളിലായി ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക്‌ നടത്താനിരുന്ന സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റിവെച്ചു. എസ്‌എഫ്‌ഐയുടെ പ്രതിഷേധ പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണിത്‌.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസ്കതമായി. പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റും മറ്റും വലിച്ചു കീറിയ പ്രവര്‍ത്തകര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.

ഹാള്‍ടിക്കറ്റും മറ്റും വലിച്ചു കീറിയ ശേഷം പ്രവര്‍ത്തകര്‍ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക്‌ മുന്നില്‍ ധര്‍ണ നടത്തി. നിലവിലെ അവസ്ഥയില്‍ പരീക്ഷാ നടപടികള്‍ നടപ്പാക്കാനാവാത്തതിനാല്‍ പരീക്ഷ റദ്ദാക്കുകയാണെന്ന്‌ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ്‌ പോള്‍ അറിയിച്ചു.

കൊച്ചിയില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ നടക്കുന്ന വൈറ്റില ടോക്‌ എച്ച്‌ പബ്ളിക്‌ സ്കൂളിലേക്ക്‌ രാവിലെ എട്ടു മണിയോടെ എത്തിയ നൂറോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ്‌ അക്രമം നടത്തിയത്‌. പരീക്ഷാഹാളിലുണ്ടായിരുന്ന ബഞ്ചുകളും ഡസ്‌കുകളും തല്ലിത്തകര്‍ത്തു.

ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ പൊലീസ്‌ നിഷ്ക്രിയത്വം പാലിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. സ്വാശ്രയ മെഡിക്കല്‍, ബിഫാം പ്രവേശന പരീക്ഷകള്‍ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കണമെന്ന ഹര്‍ജി വെളളിയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

സ്വാശ്രയ പ്രവേശന പരീക്ഷ തടയുമെന്ന്‌ നേരത്തെ തന്നെ എസ്‌എഫ്‌ഐ അറിയിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സര്‍ക്കാറിന്‌ എതിരായ പരീക്ഷയെന്ന്‌ കാട്ടി എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് സിന്ധു ജോയിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയത്‌.

പരീക്ഷാ കേന്ദ്രത്തില്‍ പ്രത്യേക പൊലീസ്‌ സുരക്ഷ ഏര്‍പ്പെടുത്താത്തതിനാല്‍ കേന്ദ്രത്തിന്‌ ഉള്ളില്‍ യഥേഷ്ടം കടന്നു ചെന്ന്‌ പ്രകടനം നടത്താന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ അവസരം ഒരുങ്ങുകയായിരുന്നു. സ്വാശ്രയ മെഡിക്കല്‍, ബിഫാം കോഴ്സുകളുടെ 340 സീറ്റുകളിലേക്ക്‌ 3102 അപേക്ഷകളാണ്‌ ലഭിച്ചത്‌.

ഇതേസമയം സ്വാശ്രയ പ്രവേശന പരീക്ഷ സുഗമമാക്കുന്നതിനുളള നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് പോള്‍ അറിയിച്ചു.

എല്ലാം നശിപ്പിക്കുകയാണ് എസ്എഫ്ഐ ചെയ്തത്. നിയമപരമായി പരീക്ഷ നടത്താനുളള ശ്രമത്തെ നിയമവിരുദ്ധമായി തടയുകയാണ് ചെയ്തതെന്നും ജോര്‍ജ് പോള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറില്‍ നിന്നും പരീക്ഷാ നടത്തിപ്പിനു വേണ്ട സൗകര്യം ചെയ്‌തു തരുമെന്ന്‌ ഉറപ്പ്‌ ലഭിച്ചിരുന്നു. എന്നാല്‍ പരീക്ഷാകേന്ദ്രത്തിന്‌ നൂറു വാര അകലെ ഒന്നും ചെയ്യാതെ പോലീസ്‌ നില്‍ക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+