കുട്ടി ദമ്പതികള്‍ക്കെതിരെ ശ്രീനഗര്‍ പൊലീസ്
കൊച്ചി: നാലു ദിവസമായി തുടര്‍ന്ന സിനിമാ സമരം മാക്ട ഫെഡറേഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.
ചര്‍ച്ചയില്‍ മാക്ട ഫെഡറേഷന്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗീകരിച്ചു.
പ്രധാന പ്രശ്നങ്ങളിലെല്ലാം പരിഹാരമായെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വിനയനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കിരീടം ഉണ്ണിയും പറഞ്ഞു.
അമൃതം എന്ന ചിത്രവുമായി ബന്ധപ്പെട്ട് സിബി മലയിലിനെതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക് ഒരാഴ്ചത്തേക്ക് മരവിപ്പിക്കാനും അതിനുശേഷം രണ്ടു സംഘടനകളും ഉള്‍പ്പെട്ട സമിതി അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും ധാരണയായി.
ഡ്രൈവര്‍മാരുടെ ബത്ത 200 രൂപ വര്‍ധിപ്പിക്കാനും യൂണിറ്റ് ബോയ്‌സിന്റെ ബത്ത150 രൂപയില്‍ നിന്ന് 200 രൂപയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സിനിമയുടെ സാന്പത്തിക ഉത്തരവാദിത്വം സംബന്ധിച്ച് കരാറില്‍ ഒപ്പിടുന്നത് നിര്‍മാതാവ്, സംവിധായകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നിവരായിരിക്കും. ചെലവിന്റെ ഉത്തരവാദിത്വം സംവിധായകന്റെ തലയില്‍ കെട്ടിവയ്ക്കുന്ന കരാര്‍ റദ്ദാക്കണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു.
മറ്റ് ആവശ്യങ്ങളില്‍ ഇരു സംഘടനകളിലെയും ഏഴുപേര്‍ അടങ്ങുന്ന സമിതി തീരുമാനമെടുക്കും. മിലന്‍ ജലീല്‍, കിരീടം ഉണ്ണി, സാബു ചെറിയാന്‍, ജോസ് സി. മുണ്ടാടന്‍, സാഗാ അപ്പച്ചന്‍, സാജന്‍ വര്‍ഗീസ്, സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പ്രതിനിധാനം ചെയ്യും. വിനയന്‍, ജോഷി, പട്ടണം റഷീദ്, തമ്പി കണ്ണന്താനം, ബി. ഉണ്ണികൃഷ്ണന്‍, കബീര്‍, രാമചന്ദ്ര ബാബു എന്നിവര്‍ മാക്ടയെ പ്രതിനിധാനം ചെയ്തും സമിതിയിലുണ്ടാകും.
ഹോട്ടല്‍ അവന്യു റീജന്റില്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ ജോഷി, കമല്‍, ലാല്‍ ജോസ്, കെ. മധു, രഞ്ജിത്ത്, രണ്‍ജി പണിക്കര്‍, കലൂര്‍ ഡെന്നിസ്, കിരീടം ഉണ്ണി, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications