Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തന്ത്രിയുടെ കൊച്ചുമകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠര്‌ മഹേശ്വരരൂടെ ചെറുമകന്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച സെക്രട്ടേറിയറ്റിന്‌ മുന്നില്‍ സര്‍വൈശ്വര്യ പൂജ നടത്താന്‍ എത്തുന്നതിനിടെയാണ്‌ രാഹുലിനെ കന്റോണ്‍മെന്റ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌.

ദേവസ്വംമന്ത്രി ജി.സുധാകരന്റെ മനസ്സ്‌ മാറ്റുന്നതിനായിട്ടാണ്‌ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ പൂജ നടത്താന്‍ ശ്രമിച്ചത്‌.

രാഹുലിനൊപ്പം അക്ഷയകലാപീഠം പ്രസിഡന്റ്‌ ശ്രീകുമാര്‍, പൂജയുടെ മുഖ്യ കാര്‍മികന്‍ ജി.എന്‍. നമ്പൂതിരി എന്നിവരെയും പൊലീസ്‌ അറസ്റ്റു ചെയ്‌തു.

പൂജയ്ക്ക്‌ പൊലീസ്‌ അനുമതി നല്‍കിയിരുന്നില്ല. ഇന്ന്‌ പൂജയ്ക്കായി വരുന്നതിനിടെ എജീസ്‌ ഓഫിസിന്‌ സമീപം പൊലീസ്‌ ഇവരെ തടഞ്ഞ ശേഷമാണ്‌ കസ്റ്റഡിയില്‍ എടുത്തത്‌.

വെള്ളിയാഴ്ച മന്ത്രി ജി. സുധാകരന്റെ ഓഫിസില്‍ അതിക്രമിച്ച്‌ കയറിയെന്ന പരാതിയെ തുടര്‍ന്ന്‌ രാഹുലിനെയും സുഹൃത്ത് സലില്‍ ഹുസൈനെയും പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. പൂജയ്ക്ക്‌ മന്ത്രിയെ ക്ഷണിക്കാനെത്തിയതാണ്‌ താനെന്ന നിലപാടിലായിരുന്നു രാഹുല്‍. പിന്നീട്‌ രാഹുലിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ഇരുപത്തിയഞ്ചുകാരനായ രാഹുല്‍ കിരണ്‍ ടിവിയില്‍ ഇന്നത്തെ ചിന്താവിഷയം എന്ന പ്രഭാതപരിപാടിയുടെ അവതാരകനായിരുന്നു. ഫിലോസഫിയില്‍ താല്പര്യമുള്ള രാഹുല്‍ തത്വശാസ്ത്രം വിഷയമായ മൂന്നു പുസ്തകങ്ങള്‍ രചിയ്ക്കുകയും രണ്ടെണ്ണം പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+