Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോയിങിന്‌ 1,600 രൂപ, മോപ്പഡിന്‌ 90 ലക്ഷം!!!

ചെന്നൈ: മധുരയിലെ കള്ളികുടി ഗ്രാമത്തിലെ ഒരാളുടെ ബോയിങ്‌ 747 വിമാനം കാണാതായി! അവിശ്വസനീയം അല്ലേ? എന്നാല്‍ തമിഴ്‌നാട്‌ പോലീസ്‌ അയാളുടെ പരാതി വിശ്വസിച്ചു.

അതിന്‌ എഫ്‌ഐആര്‍ തയ്യാറാക്കുകയും ചെയ്യതു. വിമാനം അപ്രത്യക്ഷമായിയെന്നാണ്‌ എഫ്‌ഐആറിലെ ഉള്ളടക്കം. വിമാനത്തിന്‌ അവര്‍ വിലയുമിട്ടു, 1600 രൂപ!

ഇത്രയും കൊണ്ട്‌ കഴിഞ്ഞില്ല കാര്യങ്ങള്‍. മോപ്പഡിന്‌ 90 ലക്ഷം, മോട്ടോര്‍ സൈക്കളിന്‌ 11.10 ലക്ഷം, സെക്കിളിന്‌ 91,000 രൂപ, 12 ഗ്രാം സ്വര്‍ണത്തിന്‌ 20 ലക്ഷം എന്നിങ്ങനെ പോകുന്നു തമിഴ്‌നാട്‌ പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടുകളിലെ വിലവിവരപ്പട്ടിക.

വിവിധ എഫ്‌ഐആറുകള്‍ പരിശോധിച്ച കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലാണ്‌ പോലീസിന്റെ ഈ വിചിത്ര കണക്കുകള്‍ അടങ്ങിയ എഫ്‌ഐആറുകള്‍ വെളിപ്പെടുത്തിയത്‌. സ്വര്‍ണത്തിന്റെ ഭാരം രേഖപ്പെടുത്തിയിരിക്കുന്നത്‌ കിലോമീറ്ററിലും ഹെക്ടറിലുമാണ്‌.

മറ്റൊരു പ്രഥമ വിവര റിപ്പോര്‍ട്ടില്‍ 15,000 എരുമകളെ ഒരു ദിവസം കൊണ്ട്‌ നഷ്ടപ്പെട്ടെന്നും പറയുന്നു. 1,400 കേസുകളില്‍ പരാതി സ്വീകരിക്കുന്നതിനു മുന്‍പ്‌ തന്നെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 115 കേസുകള്‍ സംഭവം നടക്കുന്നതിന്‌ മുന്‍പുതന്നെ റജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞായും ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.

പിഴവുകളുടെ പേരില്‍ കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ ആഭ്യന്തര വകുപ്പിനെ ശക്തമായി വിമര്‍ശിച്ചു. തെറ്റുകള്‍ ഒഴിവാക്കാന്‍ ക്രൈം ആന്‍ഡ്‌ ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം കാര്യക്ഷമമാക്കണമെന്നും സിഎജി നിര്‍ദേശിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+