അഭയ കേസ്: കത്തുകള്‍ സിബിഐയ്ക്ക് കൈമാറി
തിരുവനന്തപുരം: മൂന്നാറില്‍ സിപിഐക്ക് ഒരിഞ്ച് കൈയ്യേറ്റ ഭൂമിപോലുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ .
പാര്‍ട്ടി ഓഫിസ് നില്‍ക്കുന്ന സ്ഥലം പണം കൊടുത്തുവാങ്ങിയതാണ്. മൂന്നാറിലെ ബാക്കി എല്ലാ പാര്‍ട്ടി ഓഫീസുകളും സ്ഥിതിചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ്. സര്‍ക്കാറിന് വേണ്ടമെങ്കില്‍ സിപിഐ ഓഫീസിന്‍റെ പട്ടയം റദ്ദുചെയ്യാം.
ഞങ്ങളുടെ ആളുകളാണ് കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന കാമ്പയിന്‍ ആരംഭിച്ചത്. എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന ആവശ്യമാണ് പാര്‍ട്ടി ഉന്നയിക്കുന്നത്.
വന്‍കിട ഭൂമി കയ്യേറ്റക്കാരെ സമയബന്ധിതമായി ഒഴിപ്പിക്കണം. കയ്യേറ്റക്കാരുടെ വിശദവവിരങ്ങളടങ്ങിയ പട്ടിക സര്‍ക്കാര്‍ പുറത്തുവിടണം-വെളിയം ആവശ്യപ്പെട്ടു.
സിപിഐയ്ക്കെതിരെ കള്ളപ്രചാരണം നടത്തുന്ന ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിയ്ക്കെതിരായുള്ള പ്രചാരണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ കേസുകൊടുക്കേണ്ടിവരും.
കെ.ഇ ഇസ്മയിലിനെയും സി.എന്‍ ചന്ദ്രനെയും പാര്‍ട്ടി താക്കീത് ചെയ്തതായുള്ള വാര്‍ത്ത ശരിയല്ല. ഇവര്‍ക്കെതിരായ ഒരു പരാമര്‍ശം പോലും പാര്‍ട്ടിയോഗങ്ങളിലുണ് ടായില്ല. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന ആരെങ്കിലും പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കും-വെളിയം വ്യക്തമാക്കി.












Click it and Unblock the Notifications